കായികം

പൂജാര ഇരട്ട ശതകം നേടി ഇവിടെ ടീമിനെ ജയിപ്പിക്കുന്നത് കാണണം: അമിത് ഷാ

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: പൂജാര ഇരട്ട ശതകം നേടി മൂന്നാം ടെസ്റ്റില്‍ ഇന്ത്യയെ ജയത്തിലേക്ക് എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നരേന്ദ്ര മോദി സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടന വേളയിലായിരുന്നു അമിത് ഷായുടെ വാക്കുകള്‍. 

ജവഗല്‍ ശ്രീനാഥിന്റെ ഓര്‍മയില്‍ എന്നുമുണ്ടാവുന്ന സ്‌റ്റേഡിയമാണ് ഇത്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ആറ് വിക്കറ്റ് അദ്ദേഹം ഇവിടെ നേടി. ഇതേ ഗ്രൗണ്ടിലാണ് റിച്ചാര്‍ഡ് ഹഡ്‌ലിയെ മറികടന്ന് കപില്‍ ദേവ് വിക്കറ്റ് വേട്ടയില്‍ റെക്കോര്‍ഡ് ഇട്ടത്. ഈ ഗ്രൗണ്ടിലാണ് സച്ചിന്‍ 18000 റണ്‍സും, രാജ്യാന്തര ക്രിക്കറ്റില്‍ 20 വര്‍ഷവും പിന്നിട്ടത്, അമിത് ഷാ പറഞ്ഞു. 

അഹമ്മദാബാദില്‍ അവസാനം കളിച്ചപ്പോള്‍ ഇംഗ്ലണ്ടിന് എതിരെ പൂജാര സെഞ്ചുറി നേടി. വീണ്ടും ആ നേട്ടത്തിലേക്ക് എത്താന്‍ പൂജാരയ്ക്ക് കഴിയട്ടേയെന്നാണ് അമിത് ഷാ ആശംസിച്ചത്. 110000 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ സ്‌റ്റേഡിയമാണ് മൊട്ടേരയിലേത്. ഇവിടെ ജയം പിടിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കാനാവും ഇന്ത്യയുടെ ശ്രമം,
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത