കായികം

നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ അദാനി, റിലയന്‍സ് എന്‍ഡുകള്‍ എന്തുകൊണ്ട്?

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: നരേന്ദ്ര മോദി സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ ഏറെ ചര്‍ച്ചയായിരുന്നു സ്റ്റേഡിയത്തിലെ അദാനി, റിലയന്‍സ് എന്‍ഡ്. സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിനായി അദാനി, റിലയന്‍സ് ഗ്രൂപ്പുകള്‍ വന്‍ തുക സംഭാവന നല്‍കിയതാണ് ഇതിന് പിന്നിലെ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വന്‍ തുക സംഭാവന നല്‍കിയതിനൊപ്പം സ്റ്റേഡിയത്തിലെ ഓരോ കോര്‍പ്പറേറ്റ് ബോക്‌സുകള്‍ വീതം ഇരുവരും വാങ്ങി. 25 വര്‍ഷത്തേക്ക് 250 കോടി വിലമതിക്കുന്നതാണ് ഇത്. ഇവരുമായുള്ള കരാര്‍ പ്രകാരമാണ് സ്റ്റേഡിയത്തില്‍ അദാനി എന്‍ഡും, റിലയന്‍സ് എന്‍ഡും വന്നത്. 

ഗുജറാത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ് സ്‌റ്റേഡിയത്തില്‍ അദാനി എന്‍ഡ് വരുന്നത്. ജിഡിഎംസി എന്‍ഡ് ആയിരുന്നു മറ്റൊന്ന്. അതിപ്പോള്‍ റിലയന്‍സ് എന്‍ഡായി മാറി. കിഴക്കും, പടിഞ്ഞാറുമായുള്ള രണ്ട് സ്റ്റാന്‍ഡുകളില്‍ കൂടി കോര്‍പ്പറേറ്റുകളെ കണ്ടെത്താന്‍ ശ്രമം നടക്കുന്നുണ്ട്. 76 കോര്‍പ്പറേറ്റ് ബോക്‌സുകളാണ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലുള്ളത്. 

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമാണ് ഇത്. ലോകത്തിലെ രണ്ടാമത്തെ വലിയ സ്‌റ്റേഡിയവും. ഒളിംപിക്‌സ് സൈസിലെ സ്വിമ്മിങ് പൂളും, സ്‌ക്വാഷ് അരീനയും, ബാഡ്മിന്റണ്‍, ടെന്നീസ് കോര്‍ട്ടുകളും നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഉള്‍പ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം