കായികം

ദേവ്ദത്ത് പടിക്കലിന് സെഞ്ചുറി, കേരളത്തെ 9 വിക്കറ്റിന് തോല്‍പ്പിച്ച് കര്‍ണാടക 

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തെ 9 വിക്കറ്റിന് തോല്‍പ്പിച്ച് കര്‍ണാടക. ദേവ്ദത്ത് പടിക്കലിന്റെ സെഞ്ചുറിയും സമാര്‍ഥിന്റേയും സിദ്ധാര്‍ഥിന്റേയും അര്‍ധ ശതകങ്ങളുമാണ് കര്‍ണാടകത്തെ അനായാസ ജയത്തിലേക്ക് എത്തിച്ചത്. 

കേരളം മുന്‍പില്‍ വെച്ച 278 റണ്‍സ് വിജയ ലക്ഷം 45.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കര്‍ണാടക മറികടന്നു. 138 പന്തില്‍ നിന്ന് 13 ഫോറും രണ്ട് സിക്‌സും പറത്തിയാണ് ദേവ്ദത്ത് പടിക്കല്‍ 126 റണ്‍സ് നേടിയത്. സമര്‍ഥ് 51 പന്തില്‍ 10 ഫോറിന്റെ അകമ്പടിയോടെ 62 റണ്‍സ് നേടി. സിദ്ധാര്‍ഥ് കെ വി 84 പന്തില്‍ നിന്ന് അഞ്ച് ഫോറും മൂന്ന് സിക്‌സും പറത്തിയാണ് 86 റണ്‍സിലേക്ക് എത്തിയത്. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടിരുന്നു. 2-4ലേക്ക് കേരളം വീണെങ്കിലും വത്സല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, സച്ചിന്‍ ബേബി എന്നിവരുടെ അര്‍ധ ശതകങ്ങള്‍ മാന്യമായ സ്‌കോറിലേക്ക് ടീമിനെ എത്തിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ