കായികം

മനുഷ്യ കടത്തും, ലൈംഗീക പീഡനവും; പരാതിക്ക് പിന്നാലെ യുഎസ് ഒളിംപിക്‌സ് മുന്‍ കോച്ച് ആത്മഹത്യ ചെയ്തു 

സമകാലിക മലയാളം ഡെസ്ക്

ലോസ് ആഞ്ചെലെസ്‌: പീഡനാരോപണ വിധേയനായ യുഎസ് മുന്‍ വനിതാ ജിംനാസ്റ്റിക് പരിശീലകന്‍ ജോണ്‍ ഗെഡ്ഡേര്‍ട്ട് ആത്മഹത്യ ചെയ്തു. മനുഷ്യക്കടത്ത്, അത്‌ലറ്റിക്കുകളെ ലൈംഗീക പീഡനത്തിന് ഇരയാക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് മണിക്കൂറുകള്‍ പിന്നിടുന്നതിന് മുന്‍പാണ് ആത്മഹത്യ.

മിഷിഗണില്‍ ഗെഡ്ഡേര്‍ട്ടിന് പരിശീലന കേന്ദ്രമുണ്ട്. ഇവിടെ പരിശീലനത്തിന് എത്തിയ 13, 16 വയസുള്ള കുട്ടികളെ പീഡനത്തിന് ഇരയാക്കിയതായാണ് ആരോപണം. അത്‌ലറ്റുകളെ പരിശീലനത്തിന്റെ പേരില്‍ വലിയ രീതിയില്‍ ശാരീരികമായി ഉപദ്രവിച്ചിരുന്നതായും പറയുന്നു. ഇതിലൂടെ പരിക്കേല്‍ക്കുന്ന താരങ്ങളെ സംഭവം പുറത്ത് പറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തിയിരുന്നു. 

സംഭവത്തില്‍ 2.15ന് പൊലീസിന് മുന്‍പില്‍ കീഴടങ്ങാന്‍ ഇദ്ദേഹത്തോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ച 3.24ഓടെ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തി. 2018ല്‍ ഗെഡ്ഡേര്‍ട്ടിനെ യുഎസ് ജിംനാസ്റ്റിക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെ ഗെഡ്ഡേര്‍ട്ട് രാജിവെച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്