കായികം

'കരുതിക്കൂട്ടി തന്നെയാണ് അശ്വിന്‍ വന്നിരിക്കുന്നത്'; ഇന്ത്യന്‍ സ്പിന്നറുടെ ഭീഷണിയില്‍ ലാബുഷെയ്ന്‍ 

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ ഒരുങ്ങി തന്നെയാണ് വന്നിരിക്കുന്നത് എന്ന് ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ലാബുഷെയ്ന്‍. രണ്ട് ടെസ്റ്റിലൂമായി രണ്ട് വട്ടം സ്മിത്തിനേയും ലാബുഷെയ്‌നിനേയും അശ്വിന്‍ പുറത്താക്കിയത് ചൂണ്ടിയാണ് ലാബുഷെയ്‌നിന്റെ വാക്കുകള്‍. 

ഈ പരമ്പരയ്ക്ക് മുന്‍പ് ഞാന്‍ അശ്വിനെ നേരിട്ടിട്ടില്ല. അതിനാല്‍ അശ്വിന് എതിരെയുള്ള എന്റെ പ്രകടനം താരതമ്യം ചെയ്യാനാവില്ല. അശ്വിന്‍ മികച്ച ബൗളറും, ചിന്തിക്കുന്ന വ്യക്തിയുമാണ്. നന്നായി ഒരുങ്ങിയാണ് അശ്വിന്‍ വന്നിരിക്കുന്നത്, ലാബുഷെയ്ന്‍ പറഞ്ഞു. 

അവര്‍ ഒരുക്കിയ കെണികളില്‍ ഏതാനും തവണ ഞങ്ങള്‍ വീണു. ക്രിക്കറ്റില്‍ നമ്മുടെ വിക്കറ്റ് ആരെങ്കിലും വീഴ്ത്തും. ആ പുറത്താവലുകള്‍ വിശകലനം ചെയ്ത് കരുത്തോടെ തിരിച്ചു വരികയാണ് നമുക്ക് ചെയ്യാനുള്ളത്. ഓരോ ഇന്നിങ്‌സില്‍ നിന്നും പാഠം പഠിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം, ലാബുഷെയ്ന്‍ പറഞ്ഞു. 

തങ്ങളുടെ പദ്ധതികളില്‍ നിന്നുകൊണ്ട് അച്ചടക്കത്തോടെയാണ് ഇന്ത്യ കളിച്ചത്. ആ നേര്‍വരയില്‍ അവര്‍ മുന്‍പോട്ട് പോയി. സ്റ്റംപ് ലക്ഷ്യമാക്കി പന്തെറിയുകയും, ലെഗ് സൈഡ് ഫീല്‍ഡ് ശക്തമാക്കുകയും ചെയ്തു. അത് റണ്‍ റേറ്റ് കുറക്കുന്നതിന് കാരണമായി. റണ്‍സ് ഉറപ്പിക്കേണ്ട വഴി ഞങ്ങളാണ് കണ്ടെത്തേണ്ടത് എന്നും ഓസ്‌ട്രേലിയയുടെ മൂന്നാം നമ്പര്‍ താരം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ