കായികം

ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോൽവി; മഞ്ഞപ്പടയെ തകർത്ത് മുംബൈ എഫ് സി

സമകാലിക മലയാളം ഡെസ്ക്

ബംബോലിം: ഇന്ത്യൻ സൂപ്പർലീഗിൽ  ഇന്നത്തെ മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് തകർത്ത് മുംബൈ എഫ് സി. തുടർച്ചയായ രണ്ടാം വിജയം മോഹിച്ച മഞ്ഞപ്പട ഈ വർഷത്തെ ആദ്യമത്സരത്തിൽ തന്നെ തോൽവിയറിഞ്ഞു. 

ആദ്യ 11 മിനിറ്റുകൾക്കുള്ളിലാണ് മുംബൈ രണ്ട് ഗോളുകളും നേടിയത്. കളിയുടെ രണ്ടാം മിനിറ്റിലാണ് ആദ്യ ​ഗോൾ പിറന്നത്. ആദം ലേ ഫോൺട്രെയും ഹ്യൂഗോ ബൗമസുമാണ് ​ഗോളടിച്ചത്.  മുബൈയുടെ നായകനും ​ഗോൾകീപ്പറുമായ അമരീന്ദറാണ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച്. നിരവധി അവസരങ്ങൾ ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ചെങ്കിലും അമരീന്ദറിന്റെ തകർപ്പൻ സേവുകൾ ബ്ലാസ്റ്റേഴ്സിനെ കുരുക്കി. 

ജയത്തോടെ മുംബൈ പോയന്റ് പട്ടികയിൽ നഷ്ടപ്പെട്ട ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു. സീസണിലെ ആറാം വിജയമാണ് മുംബൈ നേടിയത്. നാല് തോൽവിയും മൂന്ന് സമനിലയും ഒരു ജയവുമായി ബ്ലാസ്റ്റേഴ്‌സ് ഒൻപതാം സ്ഥാനത്ത് തുടരുന്നു. തോൽവിയോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് മങ്ങലേറ്റു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്