കായികം

നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിനെ തകര്‍ത്ത് എടികെ മോഹന്‍ ബഗാന്‍; വിജയം, ഒന്നാം സ്ഥാനം 

സമകാലിക മലയാളം ഡെസ്ക്

പനാജി: ഐഎസ്എല്‍ പോരാട്ടത്തില്‍ നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിനെ തകര്‍ത്ത് എടികെ മോഹന്‍ ബഗാന്‍ ഒന്നാം സ്ഥാനത്ത്. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 20 പോയിന്റോടെയാണ് കൊല്‍ക്കത്തന്‍ കരുത്തര്‍ തലപ്പത്തെത്തിയത്. നോര്‍ത്ത്ഈസ്റ്റിനെതിരായ പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് തകര്‍ത്തത്. ഒരു ഗോള്‍ സൂപ്പര്‍ താരം റോയ് കൃഷ്ണ നേടിയപ്പോള്‍ രണ്ടാം ഗോള്‍ നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിന്റെ വക സെല്‍ഫായിരുന്നു. 

ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. 51, 57 മിനിറ്റുകളിലാണ് ഈ ഗോളുകളുടെ പിറവി. നോര്‍ത്ത്ഈസ്റ്റ് വലിയ തോതില്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞത് അവര്‍ക്ക് തിരിച്ചടിയായി. 

51ാം മിനുട്ടില്‍ എഡു ഗാര്‍സിയയുടെ കോര്‍ണറില്‍ നിന്നായിരുന്നു എടികെ മോഹന്‍ ബഗാന്റെ ആദ്യ ഗോള്‍. ഗാര്‍സിയ നല്‍കിയ പന്ത് ബോക്‌സിലുണ്ടായിരുന്ന ടിരി കൃഷ്ണയ്ക്ക് മറിച്ച് നല്‍കുകയായിരുന്നു. കുത്തി ഉയര്‍ന്ന പന്ത് ഹെഡ്ഡറിലൂടെ കൃഷ്ണ വലയിലെത്തിച്ചു.

57ാം മിനിറ്റില്‍ മറ്റൊരു കോര്‍ണറില്‍ നിന്നായിരുന്നു എടികെയുടെ രണ്ടാം ഗോള്‍. എഡു ഗാര്‍സിയയെടുത്ത കോര്‍ണറില്‍ നിന്ന് വല ചലിപ്പിക്കാനുള്ള ജന്ദേശ് ജിങ്കന്റെ ശ്രമമാണ് ഗോളില്‍ കലാശിച്ചത്. ജിങ്കനെ ടാക്കിള്‍ ചെയ്യാനെത്തിയ നോര്‍ത്ത്ഈസ്റ്റ് ക്യാപ്റ്റന്‍ ബെഞ്ചമിന്‍ ലാംബോട്ടിന്റെ കാലില്‍ തട്ടി പന്ത് വലയിലെത്തുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്