കായികം

'ഒരു അവസരവും വിട്ടുകളയുന്നില്ല', പിന്നിലേക്കോടി തകര്‍പ്പന്‍ ക്യാച്ചുമായി നടരാജന്‍

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: പരിശീലനത്തിന് ഇടയില്‍ മികച്ച ക്യാച്ചുമായി ഇന്ത്യന്‍ ഇടംകയ്യന്‍ പേസര്‍ ടി നടരാജന്‍. ഈ പര്യടനത്തില്‍ നടരാജന്‍ അവസരങ്ങള്‍ വളരെ നന്നായി കൈക്കലാക്കുന്നതായാണ് ബിസിസിഐ വിഡിയോ പങ്കുവെച്ച് പറഞ്ഞത്. 

പിന്നിലോട്ട് ഓടി നോട്ടം കളയാതെയാണ് നടരാജന്‍ പന്ത് കൈക്കലാക്കിയത്. ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധറിന്റെ മേല്‍നോട്ടത്തിന് കീഴിലായിരുന്നു പരിശീലനം. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ നടരാജന്‍ പ്ലേയിങ് ഇലവനിലേക്ക് എത്തുമോയെന്ന ആകാംക്ഷകള്‍ക്കിടയിലാണ് ഫീല്‍ഡിങ്ങിലെ മികവുമായി നടരാജന്റെ വരവ്. 

സിഡ്‌നി ടെസ്റ്റില്‍ മുഹമ്മദ് സിറജ്, ബൂമ്ര എന്നിവര്‍ക്കൊപ്പം നടരാജന്‍ പ്ലേയിങ് ഇലവനിലേക്ക് എത്തുമോ എന്ന് വ്യക്തമായിട്ടില്ല. വരുണ്‍ ചക്രവര്‍ത്തിക്ക് പരിക്കേറ്റതോടെയാണ് നടരാജന്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ