കായികം

റെയ്‌ന ഇന്ത്യക്കായി അരങ്ങേറുമ്പോള്‍ അഞ്ച് വയസുകാരന്‍; പ്രിയം ഗാര്‍ഗ് ഇനി റെയ്‌നയുടേയും നായകന്‍

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: സയ്യീദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ഉത്തര്‍പ്രദേശ് ടീമിനെ യുവ താരം പ്രിയം ഗാര്‍ഗ് നയിക്കും. വെറ്ററന്‍ മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന, പേസര്‍ ഭുവനേശ്വര്‍ കുമാര്‍ എന്നിവരും ടീമിലുണ്ട്. 

2020ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ നയിച്ച താരമാണ് ഗാര്‍ഗ്. ഗാര്‍ഗിന് അഞ്ച് വയസുള്ളപ്പോഴാണ് 2005ല്‍ സുരേഷ് റെയ്‌ന ഇന്ത്യക്കായി അരങ്ങേറിയത്. വര്‍ഷങ്ങള്‍ക്കിപ്പുറം സുരേഷ് റെയ്‌ന ഗാര്‍ഗിന്റെ കീഴില്‍ കളിക്കാനിറങ്ങുന്നു.  

എലൈറ്റ് ഗ്രൂപ്പിലാണ് ഉത്തര്‍പ്രദേശുള്ളത്. ഈ മാസം പത്തിന് ആദ്യ മത്സരത്തില്‍ യുപി പഞ്ചാബുമായി ഏറ്റുമുട്ടും. കരണ്‍ ശര്‍മയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. അങ്കിത് രജ്പൂത്, ശിവം മവി എന്നിവരും  യുപിക്കായി കളിക്കാനിറങ്ങും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ