കായികം

രാഹുല്‍ ദ്രാവിഡോ സച്ചിന്‍ ടെണ്ടുല്‍ക്കറോ? രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല, അക്തറിന്റെ മറുപടി

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: ടെസ്റ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരില്‍ നിന്ന് ഒരാളെ തെരഞ്ഞെടുക്കേണ്ടി വന്നാല്‍ അത് ആരെയാവും എന്ന ചോദ്യമാണ് പാക് മുന്‍ പേസര്‍ അക്തറിനെ തേടി എത്തിയത്. ഉത്തരം പറയാന്‍ അക്തറിന് അവിടെ പ്രയാസമുണ്ടായില്ല. 

രാഹുല്‍ ദ്രാവിഡ് എന്നാണ് അക്തര്‍ ഇവിടെ പറഞ്ഞത്. ട്വിറ്ററിലെ ആരാധകരുമായുള്ള ചോദ്യോത്തരത്തിലായിരുന്നു സംഭവം. ടെസ്റ്റില്‍ താന്‍ തെരഞ്ഞെടുക്കുക ഇന്ത്യന്‍ വന്‍മതില്‍ ദ്രാവിഡിനെയെന്ന് അക്തര്‍ പറയുന്നു. 

മൂന്ന് ഫോര്‍മാറ്റിലേയും മികച്ച കളിക്കാരന്‍ ആര് എന്ന ചോദ്യത്തിന് പാക് താരം ബാബര്‍ അസമിലേക്കും, കോഹ് ലിയിലേക്കുമാണ് അക്തര്‍ വിരല്‍ചൂണ്ടുന്നത്. ഈ യുഗത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍ ആരെന്ന ചോദ്യത്തിന് ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പേരും അക്തര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്