കായികം

കളിച്ചത് 77 മിനിറ്റ്, ഓരോ രണ്ട് മിനിറ്റിലും എതിരാളികള്‍ക്ക് പന്ത് നല്‍കി; തോല്‍വിക്കൊപ്പം നാണക്കേടിന്റെ റെക്കോര്‍ഡും

സമകാലിക മലയാളം ഡെസ്ക്

താംപ്ടണിനോട് എതിരില്ലാത്ത ഒരു ഗോളിന്റെ തോല്‍വി വഴങ്ങിയ ആഘാതത്തിലാണ്  ലിവര്‍പൂള്‍. തോല്‍വിയോടെ പ്രീമിയര്‍ ലീഗ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനവും ലിവര്‍പൂളിന് നഷ്ടപ്പെടുമെന്ന നിലയിലാണ്. 

കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ ഇങ്‌സില്‍ നിന്ന് ക്ലോപ്പിനും സംഘത്തിനും പ്രഹരമേറ്റു. തോല്‍വിയോടെ പ്രീമിയര്‍ ലീഗില്‍ നിലവില്‍ ഒന്നാം സ്ഥാനം മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായി പങ്കിടുകയാണ് റെഡ്‌സ്. 17 കളിയില്‍ നിന്ന് 9 ജയവും, ആറ് സമനിലയും രണ്ട് തോല്‍വിയുമായി ലിവര്‍പൂളിന് 33 പോയിന്റാണുള്ളത്. 16 കളിയില്‍ നിന്ന് 10 ജയവും മൂന്ന് തോല്‍വിയും മൂന്ന് സമനിലയുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും 33 പോയിന്റ്. 

ബേണ്‍ലിക്ക് എതിരെയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പ്രീമിയര്‍ ലീഗിലെ അടുത്ത പോര്. ഇവിടെ ജയം പിടിച്ചാല്‍ പോയിന്റ് ടേബിളില്‍ യുനൈറ്റഡിന് ഒന്നാം സ്ഥാനം പിടിക്കാം. 17ാം തിയതി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-ലിവര്‍പൂള്‍ പോരും. ഇവിടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ തോല്‍പ്പിക്കാന്‍ ലിവര്‍പൂളിന് കഴിഞ്ഞില്ലെങ്കില്‍ കിരീട പ്രതീക്ഷകള്‍ അകലും. 

അതിനിടയില്‍ നാണക്കേടിന്റെ റെക്കോര്‍ഡുകളില്‍ ഒന്നും ലിവര്‍പൂളിന്റെ റൈറ്റ് ബാക്കായ അര്‍നോള്‍ഡിന്റെ പേരിലേക്ക് എത്തി. 77 മിനിറ്റില്‍ ട്രെന്റ് അലക്‌സാന്‍ഡര്‍ അര്‍നോള്‍ഡ് ഗ്രൗണ്ടില്‍ നിന്നപ്പോള്‍ 38 തവണയാണ് എതിരാളികള്‍ക്ക് പന്ത് നല്‍കിയത്. 

ഓരോ രണ്ട് മിനിറ്റിലും എതിരാളികള്‍ക്ക് ലിവര്‍പൂളിന്റെ റൈറ്റ് ബാക്ക് പന്ത് നല്‍കി. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ തവണ പന്ത് ഇങ്ങനെ നഷ്ടപ്പെടുത്തിയതിന്റെ റെക്കോര്‍ഡ് അര്‍നോള്‍ഡിന്റെ പേരിലായി. ഒടുവില്‍ 77ാം മിനിറ്റല്‍ അര്‍നോള്‍ഡിനെ പിന്‍വലിച്ച് പകരം ജെയിംസ് മില്‍നറെ ക്ലോപ്പ് ഗ്രൗണ്ടിലേക്ക് ഇറക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍