കായികം

വിദേശത്ത് ടെസ്റ്റ്‌ ഓപ്പണറായിട്ടുണ്ടോ? സ്വിങ് ബൗളിങ്ങിനെ എങ്ങനെ നേരിടും? രോഹിത്തിന്റെ സ്ഥാനം ചോദ്യം ചെയ്ത് മഞ്ജരേക്കര്‍ 

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: രോഹിത് ശര്‍മയ്ക്ക് വേണ്ടി മായങ്ക് അഗര്‍വാളിനെ ഒഴിവാക്കിയതിന് എതിരെ ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. രോഹിത്തിനെ മധ്യനിരയില്‍ ബാറ്റ് ചെയ്യിപ്പിക്കാമായിരുന്നു എന്നാണ് മഞ്ജരേക്കര്‍ പറയുന്നത്. 

ആറാം സ്ഥാനത്ത് രോഹിത്തിന്റേത് മോശം കണക്കുകള്‍ അല്ല. 25 ഇന്നിങ്‌സ് രോഹിത് ആറാമത് കളിച്ചിരിക്കുന്നത്. അടുത്തിടെ രോഹിത് ടെസ്റ്റില്‍ ഓപ്പണിങ്ങിലേക്ക് വന്നു. അവിടേയും മികച്ച ബാറ്റിങ് ശരാശരി രോഹിത്തിനുണ്ട്. എന്നാല്‍ വിദേശത്ത് ഒരിക്കലും രോഹിത് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തിട്ടില്ല, മഞ്ജരേക്കര്‍ പറഞ്ഞു. 

ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റില്‍ രോഹിത് കളിച്ചില്ല. അതിന് മുന്‍പ് ഓസ്‌ട്രേലിയയിലേക്ക് വന്നപ്പോള്‍ മധ്യനിരയിലാണ് രോഹിത് കളിച്ചത്. ഇവിടെ സ്വിങ്ങിന് എതിരെ രോഹിത് എങ്ങനെ കളിക്കും എന്ന് നോക്കേണ്ടതുണ്ട്. ഇവിടെ അവര്‍ ഒഴിവാക്കിയ വ്യക്തികളെ നോക്കു. കളിക്കാരെ സെലക്ട് ചെയ്യാനുള്ള തന്ത്രമല്ല, പുറത്താക്കാനുള്ള തന്ത്രങ്ങളാണ് ഇത്. 

ഞാനായിരുന്നു എങ്കില്‍ മായങ്കിനെ ടീമില്‍ നിലനിര്‍ത്തിയാനെ. കാരണം യുവതാരമാണ്, നല്ല ഫോമില്‍ നിന്നിരുന്ന താരമാണ്. രോഹിത് ശര്‍മയെ ഓപ്പണറാക്കി ശുഭ്മാന്‍ ഗില്ലിനെ മധ്യനിരയിലേക്ക് കൊണ്ടുവരുമായിരുന്നു എന്നും മഞ്ജരേക്കര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു

അട്ടിമറി, ചരിത്രം! കൊറിയയെ 'എയ്തു വീഴ്ത്തി' ഇന്ത്യ

വരുമാനത്തിന്റെ പകുതിയിലേറെ ടാക്‌സ്, ഏറ്റവുമധികം നികുതി ചുമത്തുന്ന രാജ്യങ്ങള്‍?; ആനുകൂല്യം അറിഞ്ഞാല്‍ ഞെട്ടും!