കായികം

വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിന്റെ ഗുരുതര പിഴവ്; 26ല്‍ നില്‍ക്കെ പുകോവ്‌സ്‌കിയെ താഴെയിട്ടു 

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഷെഫീല്‍ഡ് ഷീല്‍ഡില്‍ മിന്നും ഫോമില്‍ നില്‍ക്കെ ദേശിയ ടീമിലേക്ക് വരുന്ന താരം. അരങ്ങേറ്റ ടെസ്റ്റില്‍ സഹതാരം വാര്‍ണറെ തുടക്കത്തിലേ നഷ്ടമായിട്ടും കൂസലില്ലാതെ ക്രീസില്‍ നിന്ന് ബാറ്റ് ചെയ്യുന്നു. വലിയ ഭീഷണിയായി മാറാന്‍ പ്രാപ്തിയുള്ള താരത്തെ പുറത്താക്കാന്‍ സുവര്‍ണാവസരം ലഭിച്ചിട്ടും പാഴാക്കി റിഷഭ് പന്ത്. 

ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ 22ാം ഓവറിലാണ് പുകോവ്‌സ്‌കിയെ പുറത്താക്കാന്‍ അശ്വിന്‍ വഴി തുറന്നത്. അശ്വിന്റെ ഡെലിവറിയില്‍ പ്രതിരോധിക്കാനായിരുന്നു പുകോവ്‌സ്‌കിയുടെ ശ്രമം. എന്നാല്‍ ചെറുതായി ഔട്ട്‌സൈഡ് എഡ്ജ് ആയി റിഷഭ് പന്തിന്റെ നേര്‍ക്ക് പന്ത് എത്തി. എന്നാല്‍ ഒരു കൈകൊണ്ട് പിടിക്കാനായിരുന്നു പന്തിന്റെ ശ്രമം. 

ഇവിടെ പന്ത് അവസരം കളഞ്ഞു കുളിച്ചു. പിന്നാലെ ലാബുഷെയ്‌നിനൊപ്പമുള്ള കൂട്ടുകെട്ട് പുകോവ്‌സ്‌കി 50 കടത്തുകയും ചെയ്തു. 27 ഓവറിലേക്ക് കളി എത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. 84 പന്തില്‍ നിന്ന് രണ്ട് ഫോറിന്റെ അകമ്പടിയോടെ 34 റണ്‍സുമായി പുകോവ്‌സ്‌കിയും, 69 പന്തില്‍ നിന്ന് രണ്ട് ഫോറിന്റെ അകമ്പടിയോടെ ലാബുഷെയ്‌നുമാണ് ക്രീസില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ