കായികം

ലാബുഷെയ്‌നിന് 'അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഡിസോഡര്‍'; അധിക്ഷേപിച്ച് വോണും സൈമണ്ട്‌സും, ക്ഷമ ചോദിച്ച് ബ്രോഡ്കാസ്‌റ്റേഴ്‌സ്‌

സമകാലിക മലയാളം ഡെസ്ക്

ലാബുഷെയ്‌നിന്റെ ബാറ്റിങ് ശൈലിയെ അധിക്ഷേപിച്ച് സംസാരിച്ച ഓസ്‌ട്രേലിയന്‍ മുന്‍ താരങ്ങളായ ഷെയ്ന്‍ വോണ്‍, ആന്‍ഡ്ര്യു സൈമണ്ട്‌സ് എന്നിവര്‍ക്കെതിരെ വിമര്‍ശനം ശക്തം. ബിഗ് ബാഷ് ലീഗില്‍ കമന്ററി പറയുന്നതിന് ഇടയിലാണ് ഇവരില്‍ നിന്ന് ലാബുഷെയ്‌നിനെ അധിക്ഷേപിക്കുന്ന പരാമര്‍ശമുണ്ടായത്. 

ഇതിനെതിരെ വിമര്‍ശനം ശക്തമായതോടെ കയോ സ്‌പോര്‍ട്‌സ് ക്ഷമ ചോദിച്ചു. അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സും, മെല്‍ബണ്‍ റെനഗേഡ്‌സും തമ്മിലുള്ള മത്സരത്തിന് ഇടയിലായിരുന്നു സംഭവം. ലാബുഷെയ്‌നിന് അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഡിസോഡര്‍ ആണെന്ന് സൈമണ്ടസ് പറഞ്ഞു. വിചിത്രമായ ശരീരഭാഷയാണ് ലാബുഷെയ്‌നിന്റേത് എന്നും ഇവര്‍ കമന്ററി ബോക്‌സിലിരുന്ന് പറഞ്ഞിരുന്നു. 

ഓസ്‌ട്രേലിയയുടെ ഭാവി താരമെന്ന് വിലയിരുത്തപ്പെടുന്ന ലാബുഷെയ്‌ന് നേര്‍ക്കുള്ള അധിക്ഷേപങ്ങള്‍ ആരാധകര്‍ ക്ഷമിക്കുന്നില്ല. കഴിഞ്ഞ ഒന്നര വര്‍ഷമായി ടീമിന്റെ ഭാഗമാണ് ലാബുഷെയ്ന്‍. 2019ലെ ആഷസ് പരമ്പരയില്‍ സ്മിത്തിന് പകരക്കാരനായാണ് ലാബുഷെയ്ന്‍ ടീമിലേക്ക് എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ