കായികം

വേഗം കുറഞ്ഞ അര്‍ധ ശതകത്തില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി പൂജാര; വിമര്‍ശനം 

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: 174 പന്തില്‍ നിന്നാണ് സിഡ്‌നി ടെസ്റ്റില്‍ ചേതേശ്വര്‍ പൂജാര 50 റണ്‍സ് കണ്ടെത്തിയത്. പ്രതിരോധത്തില്‍ കൂടുതല്‍ ഊന്നിയ പൂജാരയുടെ ബാറ്റിങ്ങിനെ ചോദ്യം ചെയ്ത് എത്തുകയാണ് ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിങ്. 

പൂജാരയുടേത് ശരിയായ സമീപനം ആയിരുന്നു എന്ന് ഞാന്‍ കരുതുന്നില്ല. റണ്‍റേറ്റ് ഉയര്‍ത്തുന്നതില്‍ കുറച്ചു കൂടി താത്പര്യം പൂജാരയുടെ ഭാഗത്ത് നിന്നും വരേണ്ടതായിരുന്നു. കാരണം പൂജാരയുടെ സമീപനം സഹതാരങ്ങളില്‍ കൂടുതല്‍ സമ്മര്‍ദം വന്ന് വീഴുന്നതിന് ഇടയാക്കി, റിക്കി പോണ്ടിങ് ട്വിറ്ററില്‍ കുറിച്ചു. 

ടെസ്റ്റ് കരിയറിലെ പൂജാരയുടെ ഏറ്റവും വേഗത കുറഞ്ഞ അര്‍ധ ശതകമാണ് സിഡ്‌നിയില്‍ പിറന്നത്. 2018ലെ ജൊഹന്നാസ്ബര്‍ഗിലെ ടെസ്റ്റില്‍ 173 പന്തില്‍ അര്‍ധ ശതകം കണ്ടെത്തിയതായിരുന്നു ഇതിന് മുന്‍പുണ്ടായിരുന്ന പൂജാരയുടെ റെക്കോര്‍ഡ്. 

മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം ഓപ്പണര്‍മാര്‍ മടങ്ങിയതിന് ശേഷം പൂര്‍ണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞ രഹാനേയുടേയും പൂജാരയുടേയും നീക്കത്തിനെതിരേയും സമ്മിശ്ര പ്രതികരണം ഉയര്‍ന്നിരുന്നു. ഗില്‍ മടങ്ങിയതിന് ശേഷം രണ്ടാം ദിനം അവസാനിക്കുന്നത് വരെയുള്ള 13 ഓവറില്‍ 11 റണ്‍സാണ് ഇന്ത്യ നേടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ