കായികം

ബ്ലാസ്റ്റേഴ്‌സിന് രണ്ടാം ജയം; ജംഷഡ്പൂര്‍ എഫ്‌സിയെ 3-2ന് തോല്‍പ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പൂര്‍ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകളാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. രണ്ടാം പകുതിയില്‍ തുടര്‍ച്ചയായി രണ്ടു ഗോളുകള്‍ നേടി ജോര്‍ദാന്‍ മറെയാണ് ബ്ലാസ്റ്റേഴ്‌സിന് വിജയ വഴി ഒരുക്കിയത്.  79,82 മിനിറ്റുകളിലാണ് മറെയുടെ ഗോളുകള്‍. സീസണിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാമത്തെ ജയമാണിത്.

രണ്ടാം പകുതിയില്‍ വാല്‍സ്‌കിസ് നേടിയ രണ്ടാം ഗോള്‍ കളിയുടെ അവസാനനിമിഷങ്ങളില്‍ ജംഷഡ്പൂര്‍ ശക്തമായി തിരിച്ചുവരുമെന്ന പ്രതീതി ജനിപ്പിച്ചിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിര ഈ പ്രതീക്ഷ അസ്ഥാനത്താക്കി.  84-ാം മിനിറ്റിലാണ് വാല്‍സ്‌കിസിന്റെ രണ്ടാമത്തെ ഗോള്‍.
ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂറിനെ തോല്‍പ്പിക്കുന്നത് ആദ്യമായാണ്.

മത്സരം തുടങ്ങി ആദ്യ മിനിട്ടുകളില്‍ തന്നെ ഇരുടീമുകളും ആക്രമിച്ചാണ് കളിച്ചത്. ബ്ലാസ്‌റ്റേഴ്‌സിന്റെ നിരന്തര ആക്രമണങ്ങളുടെ ഫലമായി 22-ാം മിനിട്ടില്‍ ടീം ഗോള്‍ നേടി.  പ്രതിരോധ താരം കോസ്റ്റ നമോണൈസുവാണ് ടീമിനായി ഗോള്‍ നേടിയത്. താരത്തിന്റെ ഈ സീസണിലെ ആദ്യ ഗോളാണിത്. മികച്ച ആക്രമണം പുറത്തെടുത്തതിന്റെ ഭാഗമായാണ് ഗോള്‍ പിറന്നത്. മധ്യനിരതാരം ഫക്കുണ്ടോ പെരേരയുടെ ഫ്രീകിക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. കിക്ക് സ്വീകരിച്ച കോസ്റ്റ തലകൊണ്ട് പന്തിനെ പോസ്റ്റിലേക്ക് ചെത്തിയിട്ടു. ഇതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് 1-0 ന് മുന്നിലെത്തി.

പിന്നാലെ വീണ്ടും ജംഷഡ്പൂര്‍  ആക്രമിച്ചു. ഇത്തവണ മോണ്‍റോയാണ് ബോക്‌സിനകത്തേക്ക് കയറാന്‍ ശ്രമിച്ചത്. എന്നാല്‍ ബോക്‌സിന് വെളിയില്‍ വെച്ച് താരത്തെ ഫൗള്‍ ചെയ്തതിന് ജംഷഡ്പൂറിന് അനുകൂലമായി ഫ്രീകിക്ക് വിധിച്ചു. 36-ാം മിനിട്ടില്‍ കിക്കെടുത്ത വാല്‍സ്‌കിസ് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് പന്തിനെ അനായാസം പറഞ്ഞുവിട്ടു. ആല്‍ബിനോ നന്നായി ശ്രമിച്ചെങ്കിലും പന്ത് തടുക്കാനായില്ല. വാല്‍സ്‌കിസിന്റെ ഈ സീസണിലെ ഏഴാം ഗോളാണിത്. തകര്‍പ്പന്‍ ഫ്രീകിക്കാണ് വാല്‍സ്‌കിസ് എടുത്തത്. സീസണില്‍ ഇത് അഞ്ചാം തവണയാണ് ബ്ലാസ്‌റ്റേഴ്‌സ് ലീഡെടുത്ത ശേഷം ഗോള്‍ വഴങ്ങുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്