കായികം

സെഞ്ച്വറിക്ക് അരികെ പന്ത് വീണു ; പൂജാരയ്ക്ക് അര്‍ധ സെഞ്ച്വറി ; സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യ വിജയത്തിനായി പൊരുതുന്നു

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി : സിഡ്‌നിയില്‍ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയത്തിനായി ഇന്ത്യ പൊരുതുന്നു. സെഞ്ച്വറിക്ക് മൂന്ന് റണ്‍സ് അകലെ വെച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് പുറത്തായി. ഏകദിന ശൈലിയില്‍ ബാറ്റു വീശിയ പന്ത് 97 റണ്‍സെടുത്തു. 118 പന്തിലാണ് പന്തിന്റെ 97 റണ്‍സ്. 

നഥാന്‍ ലിയോണ്‍ ആണ് പന്തിനെ പുറത്താക്കിയക്. പാറ്റ് കമ്മിന്‍സ് ക്യാച്ചെടുത്തു. അര്‍ധസെഞ്ച്വറിയോടെ ചേതേശ്വര്‍ പൂജാര ക്രീസിലുണ്ട്. ഇന്ത്യ ഇപ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സ് എന്ന നിലയിലാണ്.

ആറു വിക്കറ്റ് കയ്യിലിരിക്കെ 157 റണ്‍സ് കൂടി എടുത്താല്‍ ഇന്ത്യയ്ക്ക് വിജയിക്കാം. ഇന്ത്യയുടെ രോഹിത് ശര്‍മ്മ (52), ശുഭ്മാന്‍ ഗില്‍ ( 31), അജിന്‍ക്യ രഹാനെ (4 റണ്‍സ്) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്‍മാര്‍.

രണ്ടാമിന്നിംഗ്‌സ് ആറിന് 312 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്ത ഓസ്‌ട്രേലിയ ഇന്ത്യയ്ക്ക് 407 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടു വെച്ചത്. ഇന്ത്യയുടെ രണ്ടാമിന്നിംഗ്‌സില്‍ ഓസീസിന് വേണ്ടി ലിയോണ്‍ രണ്ടു വിക്കറ്റെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം