കായികം

ഗോളോടെ നെയ്മറുടെ മടങ്ങി വരവ്; ചാമ്പ്യന്‍സ് ട്രോഫി കിരീടം ചൂടി പിഎസ്ജി

സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഫ്രഞ്ച് ലീഗ് വമ്പന്മാരുടെ പരിശീലക സ്ഥാനത്തേക്ക് എത്തി ആഴ്ചകള്‍ പിന്നിടും മുന്‍പ് കിരീടം ഉയര്‍ത്തി മൗറീസ്യോ പൊച്ചറ്റീനോ. ചിരവൈരികളായ മാഴ്‌സെല്ലെയെ 2-1ന് തകര്‍ത്താണ് പിഎസ്ജി ചാമ്പ്യന്‍സ് ട്രോഫി കിരീടം പിടിച്ചു. 

ആദ്യ പകുതിയില്‍ ഇക്കാര്‍ഡിയുടെ ഗോളിലൂടെ മുന്‍പിലെത്തിയെങ്കിലും 85ാം മിനിറ്റിലെ നെയ്മറുടെ പെനാല്‍റ്റിയാണ് ജയം പിടിക്കാന്‍ പിഎസ്ജിയെ തുണച്ചത്. ഡിസംബര്‍ 13ന് ലീഗ് വണ്ണിലെ മത്സരത്തില്‍ പരിക്കേറ്റ് പുറത്തേക്ക് പോയതിന് ശേഷം നെയ്മര്‍ ഗോളോടെ തിരിച്ചെത്തിയതും പിഎസ്ജിക്ക് കരുത്തേകുന്നു. 

സൂപ്പര്‍ കപ്പിന് സമാനമായ ചാമ്പ്യന്‍സ് ട്രോഫി. ഫ്രഞ്ച് കപ്പ് ജേതാക്കളും, ലീഗ് ചാമ്പ്യന്മാരുമാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ പോരിനിറങ്ങുന്നത്. കഴിഞ്ഞ രണ്ട് സീസണുകളും ജയിച്ച് പിഎസ്ജി എത്തിയപ്പോള്‍ ലീഗ് വണ്‍ റണ്ണേഴ്‌സ് അപ്പായാണ് മാഴ്‌സെല്ലേ ഇറങ്ങിയത്. 

ഫൈനലിലെ 22ാം മിനിറ്റില്‍ ഇക്കാര്‍ഡി പിഎസ്ജിയെ മുന്‍പിലെത്തിച്ചു എന്ന് തോന്നിച്ചെങ്കിലും എംബാപ്പെ ഓഫ്‌സൈഡില്‍ കുടുങ്ങിയത് തിരിച്ചടിയായി. എന്നാല്‍ 39ാം മിനിറ്റില്‍ സ്റ്റീവന്റെ ഹെഡര്‍ ഗോള്‍വല കുലുക്കാതെ പുറത്തേക്ക് എത്തിയപ്പോള്‍ ഇക്കാര്‍ഡി തിരികെ ഗോള്‍വലയിലേക്ക് എത്തിച്ചു. 

65ാം മിനിറ്റിലാണ് നെയ്മര്‍ കളിക്കാനിറങ്ങിയത്. വന്നപാടെ അര്‍ജന്റീനിയന്‍ താരം ഗോണ്‍സാലെസ് നെയ്മറെ ഫൗള്‍ ചെയ്തു. ഒടുവില്‍ ഇക്കാര്‍ഡിയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റിയാണ് നെയ്മര്‍ പിഴവുകളില്ലാതെ വലയ്ക്കകത്തേക്ക് കടത്തിയത്. 89ാം മിനിറ്റില്‍ പേയെറ്റ് മാഴ്‌സെല്ലേയ്ക്കായി ഗോള്‍ വല കുലുക്കിയെങ്കിലും കാര്യമുണ്ടായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു