കായികം

നായകനെ രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കുന്നു? 2021 സീസണിന് മുന്‍പായി സ്റ്റീവ് സ്മിത്തിനെ റിലീസ് ചെയ്‌തേക്കും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: 2021 ഐപിഎല്‍ സീസണിന് മുന്‍പായി സ്റ്റീവ് സ്മിത്തിനെ രാജസ്ഥാന്‍ റോയല്‍സ് റിലീസ് ചെയ്‌തേക്കുമെന്ന് സൂചന. ടീമില്‍ നിലനിര്‍ത്തുന്ന കളിക്കാരുടെ പട്ടിക നല്‍കുന്നതിനുള്ള അവസാന തിയതി ജനുവരി 21 ആണ്. അതിന് മുന്‍പ് നായകന്റെ കാര്യത്തില്‍ രാജസ്ഥാന്‍ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

2020 ഐപിഎല്‍ സീസണിലെ സ്മിത്തിന്റെ ഫോം വിലയിരുത്തിയാണ് നായകനെ ടീമില്‍ നിന്ന് ഒഴിവാക്കുന്നതിനെ കുറിച്ച് രാജസ്ഥാന്‍ റോയല്‍സ് ആലോചിക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ സീസണില്‍ 14 കളിയില്‍ നിന്ന് 311 റണ്‍സ് ആണ് സ്മിത്ത് നേടിയത്. സ്‌ട്രൈക്ക്‌റേറ്റ് 131.

സ്മിത്തിന്റെ നായകത്വത്തിലും ഫ്രാഞ്ചൈസി തൃപ്തരല്ലെന്നാണ് സൂചന. പ്ലേഓഫിലേക്ക് കടക്കാന്‍ പാകത്തില്‍ സ്ഥിരത ടീമിന് കണ്ടെത്താനാവണം എന്നായിരുന്നു ഫ്രാഞ്ചൈസിയുടെ നിലപാട്. 2008ല്‍ ഐപിഎല്‍ കിരീടം നേടിയതിന് ശേഷം മൂന്ന് വട്ടം മാത്രമാണ് രാജസ്ഥാന്‍ പ്ലേഓഫീല്‍ കടന്നത്. 2013,2015,2018 വര്‍ഷങ്ങളിലായിരുന്നു അത്.

കഴിഞ്ഞ സീസണില്‍ ബാറ്റിങ് പൊസിഷനില്‍ സ്മിത്ത് പരീക്ഷണം നടത്തിയിരുന്നു. ഓപ്പണറായി തുടങ്ങിയ സ്മിത്ത് പിന്നാലെ മധ്യനിരയിലേക്ക് ഇറങ്ങിയിരുന്നു. 2018ലാണ് സ്മിത്ത് രാജസ്ഥാന്റെ നായകനാവുന്നത്. പന്ത് ചുരണ്ടല്‍ വിവാദത്തോടെ നായക സ്ഥാനം നഷ്ടമായി. 2019ല്‍ വീണ്ടും സ്മിത്തിന്റെ കൈകളിലേക്ക് നായക സ്ഥാനം നല്‍കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്