കായികം

14 വര്‍ഷത്തിന് ശേഷം പാക് മണ്ണില്‍ കാലുകുത്തി സൗത്ത് ആഫ്രിക്ക, കനത്ത സുരക്ഷ

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: 14 വര്‍ഷത്തിന് ശേഷം പാകിസ്ഥാനിലേക്ക് എത്തി സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ടീം. രണ്ട് ടെസ്റ്റുകളും, മൂന്ന് ടി20യുമാണ് സൗത്ത് ആഫ്രിക്കയുടെ പാക് പര്യടനത്തിലുള്ളത്.

കറാച്ചി വിമാനത്താവളത്തില്‍ നിന്ന് അതീവ സുരക്ഷയോടെയാണ് സൗത്ത് ആഫ്രിക്കന്‍ ടീമിനെ പാകിസ്ഥാന്‍ സ്വീകരിച്ചത്. 21 അംഗ സൗത്ത് ആഫ്രിക്കന്‍ സംഘമാണ് പാകിസ്ഥാനില്‍ എത്തിയത്. പാകിസ്ഥാനിലേക്ക് പറക്കുന്നതിന് മുന്‍പ് രണ്ട് വട്ടം സൗത്ത് ആഫ്രിക്കന്‍ ടീമിനെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു.

പാകിസ്ഥാനിലേക്ക് എത്തിയതിന് പിന്നാലെയും സൗത്ത് ആഫ്രിക്കന്‍ ടീം അംഗങ്ങള്‍ക്ക് കോവിഡ് ടെസ്റ്റിന് വിധേയമാവണം. ആദ്യ കോവിഡ് ടെസ്റ്റിന്റെ ഫലം വരുന്നത് വരെ കളിക്കാന്‍ ഐസൊലേഷനില്‍ കഴിയണം. ജനുവരി 26നാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.

ഫെബ്രുവരി നാല് മുതല്‍ റാവല്‍പിണ്ടിയിലാണ് രണ്ടാം ടെസ്റ്റ്. ഫെബ്രുവരി 11, 13, 14 തിയതികളിലായാണ് ടി20 മത്സരങ്ങള്‍ നടക്കുക. പാകിസ്ഥാന്‍ ഒരുക്കിയ സുരക്ഷാ സംവിധാനങ്ങളില്‍ പാക് പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ തൃപ്തി അറിയിച്ചു. 2009ല്‍ പാക് ടീമിന് നേരെയുണ്ടായ ലാഹോര്‍ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനിലേക്ക് വീദേശ ടീമുകള്‍ എത്തിയിരുന്നില്ല. എന്നാല്‍ 2019ല്‍ ശ്രീലങ്ക പാകിസ്ഥാനിലേക്ക് എത്തുകയും രണ്ട് ടെസ്റ്റ് കളിക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല