കായികം

ടെസ്റ്റ് കരിയറിലെ ആദ്യ റണ്‍ സിക്‌സ് പറത്തി, അര്‍ധശകവും സിക്‌സിലൂടെ; റെക്കോര്‍ഡിട്ട് ശര്‍ദുല്‍ താക്കൂര്‍

സമകാലിക മലയാളം ഡെസ്ക്

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ക്ക് മുന്‍പില്‍ മുന്‍ നിര പിടിച്ചു നില്‍ക്കാന്‍ പ്രയാസപ്പെട്ടപ്പോള്‍ വാഷിങ്ടണ്‍ സുന്ദറിനൊപ്പം ചേര്‍ന്ന് ഇന്ത്യയെ താങ്ങുകയായിരുന്നു ശര്‍ദുല്‍ താക്കൂര്‍. ഇവിടെ തകര്‍പ്പനൊരു നേട്ടവും ശര്‍ദുല്‍ തന്റെ പേരില്‍ ചേര്‍ത്തു.

ടെസ്റ്റ് കരിയറിലെ സ്‌കോര്‍ ബോര്‍ഡ് ശര്‍ദുല്‍ സിക്‌സ് പറത്തി തുറക്കുകയായിരുന്നു. ഇങ്ങനെ സിക്‌സിലൂടെ കരിയറിലെ റണ്‍വേട്ട ആരംഭിക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന നേട്ടമാണ് ശര്‍ദുല്‍ ഇവിടെ സ്വന്തമാക്കിയത്. റിഷഭ് പന്ത് ആണ് ശര്‍ദുളിന് മുന്‍പ് ഈ നേട്ടത്തിലേക്ക് എത്തിയ ഇന്ത്യ താരം. ശര്‍ദുല്‍ അര്‍ധ ശതകം പിന്നിട്ടതും സിക്‌സ് പറത്തിയാണ്.

ബ്രിസ്‌ബെയ്ന്‍ ടെസ്റ്റിന്റെ മൂന്നാം ദിനം ഗബ്ബയില്‍ കമിന്‍സിന് എതിരെ സിക്‌സ് പറത്തി ശര്‍ദുല്‍ അക്കൗണ്ട് ബുക്ക് തുറക്കുകയായിരുന്നു. ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ 93 ഓവറിലേക്ക് കളി എത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ഇപ്പോള്‍.

100 പന്തില്‍ നിന്ന് ആറ് ബൗണ്ടറികളുടെ അകമ്പടിയോടെ 45 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയാണ് വാഷിങ്ടണ്‍ സുന്ദര്‍. 90 പന്തില്‍ നിന്ന് എട്ട് ഫോറും ഒരു സിക്‌സും പറത്തിയാണ് ശര്‍ദുല്‍ 53 റണ്‍സില്‍ എത്തി നില്‍ക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്