കായികം

''ബ്ലാങ്ക് ബാറ്റുമായി ഇനി കളിക്കേണ്ടി വരില്ല''; ഗില്ലിനെ വാഴ്ത്തി ക്രിക്കറ്റ് ലോകം

സമകാലിക മലയാളം ഡെസ്ക്

ബ്രിസ്‌ബെയ്‌നിലെ 91 റണ്‍സ് ഇന്നിങ്‌സോടെ ഭാവി താരം എന്ന വിലയിരുത്തലുകള്‍ ശക്തമാക്കി യുവതാരം ശുഭ്മാന്‍ ഗില്‍. ഒരുവശത്ത് പൂജാര സാവധാനം കളിക്കുമ്പോഴും സമനിലയിലേക്ക് ഒതുങ്ങാതെ വിജയം മുന്‍പില്‍ വെച്ചായിരുന്നു ഗില്ലിന്റെ ബാറ്റിങ്.

വീരേന്ദര്‍ സെവാഗ്, മുഹമ്മദ് കൈഫ്, ആകാശ് ചോപ്ര, ആര്‍ പി സിങ് എന്നീ ഇന്ത്യക്കാര്‍ക്ക് പുറമെ, വിന്‍ഡിസ് ബാറ്റ്‌സ്മാന്‍ ഷായ് ഹോപ്പ്, ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ നീഷാം, ബ്രാത്വെയ്റ്റ്, സാം ബില്ലിങ്‌സ് എന്നിവരും ഗില്ലിനെ പ്രശംസിച്ച് എത്തുന്നു.

ഗില്ലിന്റെ കളി കാണുന്നത് സന്തോഷമാണെന്നാണ് ഷായ് ഹോപ്പ് ട്വീറ്റ് ചെയ്തത്. ഗില്‍ സീരിയസ് കളിക്കാരനാണ് എന്നാണ് സാം ബില്ലിങ്‌സ് കുറിച്ചത്. ശുഭ്മാന്‍ ഗില്‍, അതാണ് ട്വീറ്റ് എന്നായിരുന്നു ബ്രാത്വെയ്റ്റിന്റെ വാക്കുകള്‍.

ക്ലാസ് വ്യക്തമായി കാണാം എന്നായിരുന്നു ആര്‍ പി സിങ്ങിന്റെ വാക്കുകള്‍. ഭാവിയിലേക്കുള്ള താരമാണ് എന്ന് തെളിയിച്ചതായി മുഹമ്മദ് കൈഫും, മൂന്ന് ഫോര്‍മാറ്റിലേക്കും ഗില്ലിനെ ഉള്‍പ്പെടുത്തണമെന്ന് ആകാശ് ചോപ്രയും പറഞ്ഞു. ഗില്ലിന്റെ ബാറ്റ് ഇനിയും ബ്ലാങ്കായി തുടരില്ലെന്നാണ് സ്‌പോണ്‍സര്‍മാര്‍ ഉടന്‍ വളയുമെന്ന് ചൂണ്ടി നീഷാം പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്