കായികം

സിനദിൻ സിദാന് കോവിഡ്

സമകാലിക മലയാളം ഡെസ്ക്

യല്‍ മാഡ്രിഡ് പരിശീലകനും മുൻ ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസവുമായ സിനദിൻ സിദാന് കോവിഡ്. കോവിഡ് രോ​ഗബാധിതനുമായി സമ്പർക്കത്തിലായതിനെത്തുടർന്ന് സി​ദാൻ ദിവസങ്ങളായി ക്വാറന്റെെനിലായിരുന്നു. ഇന്നത്തെ പരിശോധനയിലാണ് രോ​ഗം സ്ഥിരീകരിച്ചത്.

ലാ ലി​ഗ ക്ലബ്ബാണ് രോ​ഗവിവരം പുറത്തുവിട്ടത്. സിദാൻ ഐസൊലേഷനിൽ ആയിരിക്കുമെന്ന് ക്ലബ് അറിയിച്ചു. 

കോപ്പ ഡെൽ റെയിൽ മൂന്നാം ഡിവിഷൻ ടീമായ അൽകായോനോട് തോറ്റ് റയൽ മാഡ്രിഡ് പുറത്തായതിന്റെ സമ്മർദ്ദത്തിലായിരുന്നു സിദാൻ. ശനിയാഴ്ച അലാവ്‌സില്‍ നടക്കുന്ന മത്സരത്തില്‍ സിദാന്റെ അസിസ്റ്റന്റ് ഡേവിഡ് ബെറ്റോണിയക്കായിരിക്കും കോച്ചിന്റെ ചുമതല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍