കായികം

'ഞാന്‍ നിങ്ങളോട് ഒന്നും പറയാന്‍ പോകുന്നില്ല', രവി ശാസ്ത്രിയുടെ നിര്‍ദേശം മറികടന്ന ശര്‍ദുല്‍ താക്കൂര്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടയിലെ രസകരമായ സംഭവങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ്‌ ആര്‍ അശ്വിനും, ഇന്ത്യയുടെ ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധറും. ഇതില്‍ ശര്‍ദുല്‍ താക്കൂറിന്റെ സംഭവമാണ് ആരാധകരുടെ ശ്രദ്ധ പിടിക്കുന്നത്. 

സിഡ്‌നിയില്‍ ബാറ്റ് ചെയ്യുന്ന സമയം ക്രീസിലേക്ക് ശര്‍ദുല്‍ താക്കൂറിനോട് രവി ശാസ്ത്രി അശ്വിനോടും വിഹാരിയോടും പറയാന്‍ സന്ദേശം പറഞ്ഞ് അയച്ചു. സംഭവം ശ്രീധര്‍ വിശദീകരിക്കുന്നത് ഇങ്ങനെ, രവി ശാസ്ത്രിക്ക് വ്യക്തമായ സന്ദേശമുണ്ടായിരുന്നു. ശര്‍ദുളിനെ ശാസ്ത്രി വിളിച്ചു. ഈ സമയം വിറക്കുകയായിരുന്നു ശര്‍ദുള്‍. 

അശ്വിന്‍ ലിയോണിന് എതിരേയും, വിഹാരി ഫാസ്റ്റ് ബൗളേഴ്‌സിന് എതിരേയും ബാറ്റ് ചെയ്യണം എന്നതായിരുന്നു അത്. അവര്‍ അങ്ങനെയായിരുന്നു കളിച്ചിരുന്നത്. അത് തുടരാന്‍ ആണ് ശാസ്ത്രി ശര്‍ദുളിനോട് അവരോട് പറയാനായി പറഞ്ഞയച്ചത്, ശ്രീധര്‍ പറഞ്ഞു. 

ക്രീസില്‍ എത്തിയ ശര്‍ദുള്‍ പറഞ്ഞത് എന്തെന്ന് വെളിപ്പെടുത്തുന്നത് അശ്വിനാണ്. ശര്‍ദുല്‍ ക്രീസിലേക്ക് വന്നു. ഞങ്ങളുടെ അടുത്ത് എത്തുമ്പോള്‍ അണയ്ക്കുകയായിരുന്നു ശര്‍ദുള്‍. ശര്‍ദുള്‍ പറഞ്ഞു, ഡ്രസിങ് റൂമില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ അവര്‍ പറഞ്ഞയച്ചിട്ടുണ്ട്. വെള്ളം കുടിക്കുന്നതിന് ഇടയില്‍ പറയാന്‍ ഞങ്ങള്‍ ശര്‍ദുളിനോട് പറഞ്ഞു. 

എന്നാല്‍ ശര്‍ദുള്‍ പറഞ്ഞത്, അവര്‍ പറഞ്ഞത് ഞാന്‍ നിങ്ങളോട് പറയുന്നില്ല. നിങ്ങള്‍ നന്നായി കളിക്കുന്നുണ്ട്. അത് തുടരുക..ശാസ്ത്രി പറഞ്ഞത് അപ്പാടെ ശര്‍ദുള്‍ അവരോട് പറഞ്ഞില്ലെങ്കിലും കോച്ച് പ്രതീക്ഷിച്ചത് എന്താണോ അതേപോലെ തന്നെയാണ് വിഹാരിയും അശ്വിനും കളിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി