കായികം

സ്മിത്ത് വാർത്താസമ്മേളനത്തിൽ; ഷൂ ലെയ്സ് കെട്ടിത്തരാൻ ആവശ്യപ്പെട്ട് മകൻ; വീഡിയോ വൈറൽ

സമകാലിക മലയാളം ഡെസ്ക്

ജൊഹാനാസ്ബർഗ്: ഓൺലൈൻ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ മകന്റെ ഷൂ ലെയ്സ് കെട്ടിക്കൊടുക്കുന്ന ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് ഡയറക്ടറും മുൻ ക്യാപ്റ്റനുമായ ​ഗ്രെയം സ്മിത്തിന്റെ വീഡിയോ വൈറൽ. ദക്ഷിണാഫ്രിക്കയുടെ പുരുഷ, വനിതാ ടീമുകളുടെ പുതിയ പര്യടനങ്ങളുടെ പശ്ചാത്തലത്തിലാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ ഡയറക്ടർ എന്ന നിലയിൽ ഗ്രെയിം സ്മിത്ത് ഓൺലൈനിൽ വാർത്താ സമ്മേളനം നടത്തിയത്. 

അതിനിടെയാണ് കൈയിലൊരു കൊച്ചു ബാറ്റുമായി മകന്റെ രംഗ പ്രവേശം. ഈ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. 

പതിവുപോലെ ഷൂ ധരിക്കാൻ പിതാവിന്റെ സഹായം തേടിയെത്തിയ മകൻ, അദ്ദേഹം ഓൺലൈനിൽ വാർത്താ സമ്മേളനം നടത്തുന്ന കാര്യമൊന്നും ഗൗനിച്ചില്ല. ഷൂവിന്റെ ലെയ്സ് കെട്ടിത്തരണമെന്നായിരുന്നു ആവശ്യം. ആദ്യം ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും മകൻ വീണ്ടും നിർബന്ധിച്ചതോടെ, കാഴ്ചക്കാരോട് ക്ഷമ ചോദിച്ച് സ്മിത്ത് മകനെ ഷൂ ധരിക്കാൻ സഹായിച്ചു. ‘ഇത് എന്നും പിതാവിന്റെ ജോലിയാണ്’ – സ്മിത്ത് പറഞ്ഞു.

എന്തായാലും വാർത്താ സമ്മേളനത്തിനിടെ ഷൂ ധരിക്കാൻ സഹായം തേടിയെത്തിയ മകനെ കൈവിടാതിരുന്ന സ്മിത്തിനെ അഭിനന്ദനങ്ങൾകൊണ്ട് മൂടുകയാണ് ആരാധകർ. ജോലിത്തിരിക്കിനിടയിലും മകന്റെ ആവശ്യം നിറവേറ്റിക്കൊടുക്കാൻ മനസ് കാണിച്ച സ്മിത്തിനെ അഭിനന്ദിച്ച് നിരവധി ആരധകർ രം​ഗത്തെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിദേശ യാത്ര നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി തിരികെ തലസ്ഥാനത്ത്; ചോദ്യങ്ങളോട് മൗനം

പ്രമേഹം, ഹൃദ്രോഗ മരുന്നുകള്‍ ഉള്‍പ്പെടെ 41 അവശ്യമരുന്നുകളുടെ വില കുറയും

ലഖ്‌നൗവിനോടും തോറ്റു മടക്കം, പത്ത് തോല്‍വിയോടെ മുംബൈയുടെ സീസണിന് അവസാനം

55 കോടിയുണ്ടോ, അമേരിക്കയില്‍ ഒരു പട്ടണം വാങ്ങാം!

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക്, മറ്റ് ആവശ്യങ്ങള്‍ക്കു നല്‍കരുതെന്ന് ഹൈക്കോടതി