കായികം

തിരിച്ചു വരവിന്റെ വീര്യം; മുഹമ്മദ് അസ്ഹറുദ്ദീന്റെ നേട്ടത്തിനൊപ്പം പാകിസ്ഥാന്റെ ഫവദ് അലം 

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ സെഞ്ചുറി നേടിയ പാകിസ്ഥാന്റെ ഫവദ് അലം ഇന്ത്യന്‍ മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ റെക്കോര്‍ഡിനൊപ്പം. തന്റെ ആദ്യ മൂന്ന് അര്‍ധ സെഞ്ചുറികളും സെഞ്ചുറിയാക്കി മാറ്റിയാണ് മുഹമ്മദ് അസ്ഹറിന്റെ റെക്കോര്‍ഡിനൊപ്പം ഫവദ് ഇടം പിടിച്ചത്. 

1984ല്‍ ഇംഗ്ലണ്ടിന് എതിരായ പരമ്പരയില്‍ 110,105,122 എന്നീ സ്‌കോറുകള്‍ കണ്ടെത്തിയാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍ നേട്ടം സ്വന്തമാക്കിയത്. തന്റെ കരിയറിലെ ആദ്യ മൂന്ന് ടെസ്റ്റില്‍ നിന്നാണ് അസ്ഹറുദ്ദീന്‍് ഈ നേട്ടം സ്വന്തമാക്കിയത് എന്ന പ്രത്യേകതയുമുണ്ട്. തന്റെ ആദ്യ മൂന്ന് ടെസ്റ്റിലും സെഞ്ചുറി നേടുന്ന ഏക താരമാണ് അസ്ഹറുദ്ദീന്‍. 

ഫവദ് അലം തുടരെ മൂന്ന് സെഞ്ചുറികള്‍ നേടിയില്ലെങ്കിലും, തന്റെ ആദ്യ മൂന്ന് 50കളും നൂറിലേക്ക് എത്തിക്കാന്‍ താരത്തിനായി. 27-4 എന്ന നിലയില്‍ സൗത്ത് ആഫ്രിക്കയ്ക്ക് മുന്‍പില്‍ തകര്‍ന്ന് നില്‍ക്കുമ്പോഴാണ് ഫവദ് അലം പാകിസ്ഥാന്റെ രക്ഷകനായത്. 245 പന്തുകള്‍ നേരിട്ട് 9 ഫോറും രണ്ട് സിക്‌സും പറത്തി 109 റണ്‍സ് നേടിയാണ് ഫവദ് മടങ്ങിയത്. 

സൗത്ത് ആഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് 220 റണ്‍സില്‍ അവസാനിച്ചിരുന്നു. 378 റണ്‍സിനാണ് പാകിസ്ഥാനെ സൗത്ത് ആഫ്രിക്ക ഓള്‍ഔട്ട് ആക്കിയത്. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച സൗത്ത് ആഫ്രിക്ക മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 37 റണ്‍സ് എന്ന നിലയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

സാമൂഹ്യമാധ്യമം വഴി പരിചയം, 17കാരിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍