കായികം

'കിന്‍ഡര്‍ ഗാര്‍ഡന് ശേഷം മാറ്റിയിട്ടില്ല'; ചിരിപ്പിച്ച് റിഷഭ് പന്തിന്റെ ഓട്ടോഗ്രാഫ്

സമകാലിക മലയാളം ഡെസ്ക്

ന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണ്‍ 100 ടെസ്റ്റ് തികച്ചത്. ഇവിടെ ഇന്ത്യന്‍ കളിക്കാരെല്ലാം ഒപ്പിട്ട ജേഴ്‌സി രഹാനെ ലിയോണിന് സമ്മാനമായി നല്‍കിയിരുന്നു. ഇതിലെ റിഷഭ് പന്തിന്റെ ഒപ്പാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചിരി പടര്‍ത്തുന്നത്. 

തന്റെ ഒപ്പിനൊപ്പം ചിരിച്ച് നില്‍ക്കുന്ന ഒരു സ്‌മൈലി കൂടി പന്ത് വരച്ചിട്ടുണ്ട്. ഓട്ടോഗ്രാഫിന് അടുത്ത് സ്‌മൈലി കൂടി വരച്ച് രസകരമാക്കിയ പന്തിന്റെ ചിന്തയെ അഭിനന്ദിക്കുകയാണ് സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗം. മറുവശത്താവട്ടെ പന്തിന്റെ കയ്യക്ഷരത്തെ ട്രോളുകയാണ് ചിലര്‍. 

കിന്‍ഡര്‍ ഗാര്‍ഡന് ശേഷം പന്ത് തന്റെ ഒപ്പ് മാറ്റിയിട്ടില്ലെന്നാണ് ആരാധകരുടെ കമന്റുകളില്‍ ഒന്ന്. പന്തിന്റെ ഒപ്പിനൊപ്പം മറ്റ് ഇന്ത്യന്‍ താരങ്ങളുടേതും ആരാധകരുടെ ശ്രദ്ധ പിടിക്കുന്നുണ്ട്. മായങ്ക് അഗര്‍വാളും തന്റെ ഓട്ടോഗ്രാഫിനൊപ്പം സ്‌മൈലി വരച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്