കായികം

കോഹ്‌ലിയെ എങ്ങനെ പുറത്താക്കും? ഒരുപിടിയുമില്ലെന്ന് മൊയിന്‍ അലി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: എങ്ങനെ വിരാട് കോഹ്‌ലിയെ പുറത്താക്കും എന്നറിയില്ലെന്ന് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മൊയിന്‍ അലി. ഓസ്‌ട്രേലിയക്കെതിരായ ടീമിന്റെ ഐതിഹാസിക ജയത്തില്‍ പങ്കാളിയാവാന്‍ കഴിയാതെ വന്നതോടെ ഇത്തവണ കൂടുതല്‍ പ്രചോദനം ഉള്‍ക്കൊണ്ടാവും കോഹ്‌ലി കളിക്കാന്‍ ഇറങ്ങുക എന്ന് മൊയിന്‍ അലി പറയുന്നു.

എങ്ങനെ ഞങ്ങള്‍ കോഹ് ലിയെ പുറത്താക്കും? ലോകോത്തര കളിക്കാരനാണ് കോഹ്‌ലി. എവിടെയെങ്കിലും കോഹ് ലിക്ക് പോരായ്മകള്‍ ഉള്ളതായി എനിക്കറിയില്ല. എന്നാല്‍ ഞങ്ങളുടെ ബൗളിങ് ആക്രമണം മൂര്‍ച്ചയേറിയതാണ്. നല്ല മനുഷ്യനും, എന്റെ നല്ല സുഹൃത്തുമാണ് കോഹ് ലി. ക്രിക്കറ്റിനെ സംബന്ധിച്ച് ഞങ്ങള്‍ അധികം സംസാരിച്ചിട്ടില്ല, മൊയിന്‍ അലി പറഞ്ഞു.

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ഇലവനില്‍ ഇടംപിടിക്കാനാവുമോ ഇല്ലയോ എന്ന് അറിയില്ല. എന്നാല്‍ കളിക്കാന്‍ ഞാന്‍ തയ്യാറാണ്. ഒരുപാട് നാള്‍ ഞാന്‍ കാത്തിരുന്ന് കഴിഞ്ഞു. വിക്കറ്റുകളും റണ്‍സും, മാച്ച് വിന്നിങ് പ്രകടനങ്ങളും എന്നിലുണ്ട്. ചെറിയ ലക്ഷ്യങ്ങളാണ് ഇപ്പോള്‍ എന്റെ മുന്‍പിലുള്ളത്. അതെല്ലാം എനിക്ക് സാധ്യമാക്കണം. 200 വിക്കറ്റ് എന്ന നേട്ടത്തില്‍ നിന്ന് അധികം അകലെയല്ല താനെന്നും മൊയിന്‍ അലി പറഞ്ഞു.

കോവിഡ് ബാധിതനായ സമയം പ്രയാസമേറിയതായിരുന്നു എന്നും മൊയിന്‍ അലി പറഞ്ഞു. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിന് മുന്‍പാണ് മൊയിന്‍ അലിക്ക് കോവിഡ് പോസിറ്റീവായത്. ശ്രീലങ്കയില്‍ ആദ്യമായി അതിതീവ്ര കോവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്ത കേസായിരുന്നു അത്. ടെസ്റ്റില്‍ 181 വിക്കറ്റും, 2782 റണ്‍സുമാണ് അലിയുടെ അക്കൗണ്ടിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ