കായികം

ദ്രാവിഡ് അതിശയിപ്പിക്കും, ക്രിക്കറ്റിനെക്കുറിച്ച് അദ്ദേഹത്തിന് എല്ലാമറിയാം: പൃഥ്വി ഷാ 

സമകാലിക മലയാളം ഡെസ്ക്

വീണ്ടും രാഹുൽ ദ്രാവിഡിന്റെ കീഴിൽ ഇന്ത്യക്കായി കളിക്കാനിറങ്ങുന്നതിന്റെ സന്തോഷത്തിലാണ് യുവ ഓപ്പണർ പൃഥ്വി ഷാ. 2018ലെ അണ്ടർ 19 ലോകകപ്പിൽ ദ്രാവിഡിന്റെ ശിക്ഷണത്തിൽ പൃഥ്വി കളിച്ചിരുന്നു. ഇപ്പോഴിതാ ദ്രാവിഡിന്റെ കീഴിൽ ശ്രീലങ്കയ്‌ക്കെതിരേ ഈ മാസം നടക്കാനിരിക്കുന്ന ടി20, ഏകദിന പരമ്പരക്കുള്ള ടീമിൽ പൃഥ്വിയും ഉൾപ്പെട്ടിട്ടുണ്ട്. 

ദ്രാവിഡിനു കീഴിൽ കളിക്കുന്നതിന്റെ രസം വേറെ തന്നെയാണെന്നാണ് പൃഥ്വിയുടെ വാക്കുകൾ. അദ്ദേഹം സംസാരിക്കുന്നതും അനുഭവങ്ങൾ പങ്കുവയ്ക്കുന്നതുമെല്ലാം അതിശയയിപ്പിക്കുന്ന തരത്തിലാണ്. ഗെയിമിനെക്കുറിച്ച് അദ്ദേഹം സംസാരിക്കുമ്പോൾ എത്രമാത്രം അനുഭവസമ്പത്ത് ഉണ്ടെന്നു മനസ്സിലാവും. ക്രിക്കറ്റിനെക്കുറിച്ച് അദ്ദേഹത്തിനു എല്ലാമറിയാം. സാഹചര്യങ്ങളെക്കുറിച്ചും അത് എങ്ങനെ ഉപയോഗിക്കണമെന്നുമെല്ലാം രാഹുൽ സാർ പറയുന്നത് വേറെ ത‌ലത്തിലാണ്, പൃഥ്വി പറഞ്ഞു. 

രാഹുൽ സാറിനൊപ്പമുള്ള പരിശീലന സെഷനുകൾക്കു വേണ്ടി ഞാൻ കാത്തിരിക്കുകയാണെന്നും ഈ പര്യടനത്തിൽ അവസരം മുതലാക്കിയേ തീരൂ എന്നുമാണ് പൃഥ്വി പറയുന്നത്. ഫീൽഡിൽ ആഗ്രഹിച്ചതു പോലെ പ്രകടനം നടത്താൻ കഴിയാതെ വരുമ്പോൾ ഞാൻ പരിശീലനം കൂടുതൽ കഠിനമാക്കാറുണ്ട്. ഞാൻ കഠിനമായി ശ്രമിക്കുന്നുണ്ടെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കാറില്ല. സ്വയം ഒന്നിനും നിർബന്ധിക്കാറുമില്ല. നന്നായി ശ്രമിച്ചിട്ടും ഫലം ലഭിക്കുന്നില്ലെങ്കിൽ ഒരു ബ്രേക്കെടുക്കുകയാണ് ചെയ്യാറുള്ളത്, പൃഥ്വി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

സാമൂഹ്യമാധ്യമം വഴി പരിചയം, 17കാരിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍