കായികം

കോവിഡ‍്; എല്ലാവരേയും മാറ്റി ഇം​ഗ്ലണ്ട്; പാകിസ്ഥാനെതിരെ പുതിയ ടീം

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: പാകിസ്ഥാനെതിരായ ഏകദിന പോരാട്ടം നാളെ നടക്കാനിരിക്കെ ടീമിലെ മൂന്ന് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പുതിയ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. മൂന്ന് താരങ്ങള്‍ക്കും ടീമിലെ നാല് ഒഫീഷ്യല്‍സിനുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 

ഇതോടെ ഇംഗ്ലണ്ട് ടീമിലെ എല്ലാവരും ഐസൊലേഷന്‍ പോകേണ്ടി വന്നു. ഇതോടെയാണ് നാളെ തുടങ്ങാനിരിക്കുന്ന ഏകദിന പോരാട്ടത്തിന് പുതിയ ടീമിനെ ഇറക്കാന്‍ ഇംഗ്ലണ്ട് നിര്‍ബന്ധിതരായത്. 

പരിക്കിനെ തുടര്‍ന്ന് വിട്ടുനില്‍ക്കുകയായിരുന്ന ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനെ ക്യാപ്റ്റനാക്കി നിയമിച്ചാണ് പുതിയ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ടീമില്‍ ഒന്‍പത് പുതുമുഖങ്ങളുണ്ട്. 

പാകിസ്ഥാനെതിരെ മൂന്ന് വീതം ഏകദിന, ടി20 പോരാട്ടങ്ങളാണ് ഇംഗ്ലണ്ട് കളിക്കുന്നത്. 

ടീം: ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജാക് ബെല്‍, ഡാനി ബ്രിഗ്‌സ്, ബ്രൈഡന്‍ കാര്‍സ്, സാക് ക്രൗളി, ബെന്‍ ഡുക്കെറ്റ്, ലെവിസ് ഗ്രിഗറി, ടോം ഹെം, വില്‍ ജാക്‌സ്, ഡാന്‍ ലോറന്‍സ്, സഖിബ് മഹമൂദ്, ഡേവിഡ് മാലന്‍, ക്രെയ്ഗ് ഓവര്‍ടന്‍, മാറ്റ് പാര്‍കിന്‍സന്‍, ഡേവിഡ് പൈന്‍, ഫില്‍ സാല്‍ട്ട്, ജോണ്‍ സിംപ്‌സന്‍, ജെയിംസ് വിന്‍സ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു