കായികം

റോജര്‍ ഫെഡററെ ഞെട്ടിച്ച് ഹുബേര്‍ട്ട് ഹുര്‍കാച്ച്; വിംബിള്‍ഡണില്‍ സെമി കാണാതെ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: വിംബിള്‍ഡണില്‍ സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഞെട്ടിക്കുന്ന തോല്‍വി. 14ാം സീഡായ പോളിഷ് താരം ഹുബേര്‍ട്ട് ഹുര്‍കാച്ച് ആണ് ഫെഡറര്‍ക്ക് പുറത്തേക്കുള്ള വഴി തുറന്നത്. സ്‌കോര്‍ 6-3,7-6,6-0. 

ഫെഡററുടെ അവസാന വിംബിള്‍ഡണ്‍ ആണോ എന്ന ആശങ്കയിലാണ് ആരാധകര്‍. ഇതാദ്യമായാണ് 6-0ന് ഫെഡറര്‍ വിംബിള്‍ഡണില്‍ സെറ്റ് നഷ്ടപ്പെടുത്തുന്നത്. നദാലിന് ശേഷം 6-0ന് ഫെഡററെ വീഴ്ത്തുന്ന താരവുമായി ഇവിടെ ഹുബേര്‍ട്ട് ഹുര്‍കാച്ച്. 

വിംബിള്‍ഡണില്‍ ഒന്‍പതാം കിരീടം ലക്ഷ്യമിട്ട് എത്തിയ 20 ഗ്രാന്‍ഡ്സ്ലാം കിരീടമുയര്‍ത്തിയ ഫെഡറര്‍ക്ക് നിരാശയോടെ മടക്കം. 18 മാസത്തിന്റെ ഇടവേളയില്‍ കാലിലെ പരിക്കിന് ഒന്നിലധികം തവണ ഫെഡറര്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. 2020 മുതല്‍ ഇതുവരെ 13 മത്സരങ്ങള്‍ മാത്രമാണ് ഫെഡറര്‍ കളിച്ചത്. വിംബിള്‍ഡന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോര്‍ഡും ഇതിനിടയില്‍ ഫെഡറര്‍ സ്വന്തമാക്കിയിരുന്നു. 

ഫെഡറര്‍ പുറത്തായപ്പോള്‍ ലോക ഒന്നാം നമ്പര്‍ താരം ജോക്കോവിച്ച് വിംബിള്‍ഡണ്‍ സെമി ഫൈനലിലേക്ക് കടന്നു. ജോക്കോവിച്ചിന്റെ 10ാം വിംബിള്‍ഡണ്‍ ഫൈനലാണ് ഇത്. ഹംഗറിയുടെ മാര്‍ട്ടന്‍ ഫുസ്‌കോവിക്‌സിനെ 6-3,6-4,6-4 എന്ന സെറ്റിന് തോല്‍പ്പിച്ചാണ് ജോക്കോവിന്റെ ആറാം വിംബിള്‍ഡണ്‍ കിരീടത്തിലേക്ക് നോട്ടമെറിയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ

ഗേറ്റ് അടയ്ക്കുന്നതിനിടെ മിന്നലേറ്റു; കശുവണ്ടി ഫാക്ടറി വാച്ചര്‍ മരിച്ചു

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം