കായികം

പ്രതിഫലത്തുക പകുതിയായി കുറച്ചു; മെസി ബാഴ്സയിൽ തന്നെ

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്‌: അഭ്യൂ​ഹങ്ങൾക്ക് വിരാമം. സൂപ്പർ താരം ലയണൽ മെസി ബാഴ്സലോണയിൽ  തന്നെ തുടരും. അഞ്ച് വർഷത്തേക്ക് മെസി ബാഴ്സലോണയുമായി കരാർ പുതുക്കുമെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.   പ്രതിഫലത്തുക പകുതിയായി കുറച്ചതായും റിപ്പോർട്ടുകളുണ്ട്

മെസിയുടെ പ്രതിഫലത്തുകയായിരുന്നു കരാര്‍ പുതുക്കുന്നതിന് തടസം. കോവിഡ് പ്രതിസന്ധികാരണം സ്പാനിഷ് ക്ലബുകളുടെ വരുമാനത്തില്‍ കുറവ് വന്നിരുന്നു. ലാലീഗയുടെ നിയമമനുസരിച്ച് ക്ലബിന്റെ വാര്‍ഷിക വരുമാനത്തിന്റെ 70 ശതമാനം മാത്രമാണ് താരങ്ങള്‍ക്ക് പ്രതിഫലമായി നല്‍കാന്‍ കഴിയുക. നിലവില്‍ മെസിക്ക് 1200 കോടിയലധികമാണ് വാര്‍ഷിക പ്രതിഫലമായി നല്‍കിയിരുന്നത്. അത് നല്‍കാനാവില്ലെന്നാതായിരുന്നു ക്ലബിന്റെ പ്രതിസന്ധി.

എന്നാൽ ബാഴ്സയുമായി കരാർ പുതുക്കുമെന്ന് താരം അറിയച്ചതോടെയാണ് പ്രതിസന്ധിക്ക് വിരാമമായത്. കഴിഞ്ഞ ജൂണ്‍ 30ന് ബാഴ്‌സലോണയുമായുള്ള മെസിയുടെ കരാര്‍ അവസാനിച്ചിരുന്നു. 2004 മുതല്‍ ബാഴ്‌സയുടെ താരമാണ് മെസി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്