കായികം

27 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ്, കൗണ്ടിയില്‍ വമ്പന്‍ തിരിച്ചുവരവുമായി ആര്‍ അശ്വിന്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരക്ക് മുന്‍പ് കൗണ്ടിയില്‍ മികച്ച പ്രകടനവുമായി നിറഞ്ഞ് ആര്‍ അശ്വിന്‍. സോമര്‍സെറ്റിനെതിരായ കളിയില്‍ രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. 

സറേക്ക് വേണ്ടിയാണ് അശ്വിന്‍ കൗണ്ടിയില്‍ കളിച്ചത്. സോമര്‍സെറ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ അശ്വിന് ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്താനായത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ അശ്വിന്‍ മികച്ച തിരിച്ചു വരവ് നടത്തി. 13 ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങിയാണ് ആറ് വിക്കറ്റ് വീഴ്ത്തിയത്. നാല് മെയ്ഡനും ഇതില്‍ ഉള്‍പ്പെടുന്നു. 

അശ്വിന്റെ മികച്ച ബൗളിങ് പ്രകടനം വന്നതോടെ എതിരാളികള്‍ രണ്ടാം ഇന്നിങ്‌സില്‍ 69 റണ്‍സിന് ഓള്‍ഔട്ട്. ആദ്യ ഇന്നിങ്‌സില്‍ സോമര്‍സെറ്റ് 429 റണ്‍സ് കണ്ടെത്തിരുന്നു. 

അശ്വിന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ 49ാം അഞ്ച് വിക്കറ്റ് നേട്ടമാണ് ഇത്. കൗണ്ടിക്ക് ശേഷം അശ്വിന്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ സംഘത്തിനൊപ്പം ചേരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ