കായികം

'ജൂലൈ 5,6 തിയതിയില്‍ ദന്താശുപത്രിയില്‍, ഋഷഭ് പന്തിന് കോവിഡ് ബാധിച്ചത് ഇവിടെ നിന്നാകാം'

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കായി ലണ്ടനിലുള്ള ഇന്ത്യന്‍ താരം ഋഷഭ് പന്തിന് കോവിഡ് ബാധയേറ്റത് ദന്താശുപത്രി സന്ദര്‍ശിച്ചതില്‍ നിന്നെന്ന് സൂചന. ജൂലൈ 5,6 തിയതികളില്‍ ഋഷഭ് പന്ത് ലണ്ടനിലെ ദന്താശുപത്രിയില്‍ ചികിത്സ തേടിയതായാണ് റിപ്പോര്‍ട്ട്. 

ജൂലൈ ഏഴിനാണ് ഇന്ത്യന്‍ കളിക്കാര്‍ക്ക് കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് നല്‍കിയത്. ജൂലൈ എട്ടിന് പന്ത് കോവിഡ് പോസിറ്റീവായി എന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂണ്‍ 29ന് പന്ത് ഇംഗ്ലണ്ട്-ജര്‍മനി യൂറോ കപ്പ് പോര് കാണാന്‍ വെംബ്ലിയിലും എത്തിയിരുന്നു. 

ഇംഗ്ലണ്ടിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന് കോവിഡ് പോസിറ്റീവായതായുള്ള വാര്‍ത്ത ജൂലൈ 15ന് മാത്രമാണ് പുറത്തുവന്നത്. യുകെയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണം എന്ന് നിര്‍ദേശിച്ച് ജയ് ഷാ ടീമിന് ഇമെയ്ല്‍ അയച്ചതിന് പിന്നാലെയാണ് റിഷഭ് പന്തിന് കോവിഡ് പോസിറ്റീവായെന്ന വാര്‍ത്ത വരുന്നത്. 

ഇന്ത്യന്‍ ടീമിന് മൂന്നാഴ്ച ഇടവേള ലഭിച്ചപ്പോള്‍ ടീം ഹോട്ടലില്‍ അല്ല പന്ത് തങ്ങിയത് എന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞിരുന്നു. നിലവില്‍ പന്തിന് ലക്ഷണങ്ങളില്ല. ബിസിസിഐ മെഡിക്കല്‍ സംഘം പന്തിന്റെ ആരോഗ്യനില നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ