കായികം

കൊംളംബോ ഏകദിനം; സഞ്ജു ഇല്ല, ഇഷന്‍ കിഷനും സൂര്യകുമാറിനും അരങ്ങേറ്റം; ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യും

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ആദ്യ ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ടോസ് ശ്രീലങ്കയ്ക്ക്. ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുത്തു. 

ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനാണ് ഇവിടെ മുന്‍തൂക്കമെന്ന് ലങ്കന്‍ നായകന്‍ ദസുന്‍ ശനക പറഞ്ഞു. ശ്രീലങ്കയ്ക്ക് വേണ്ടി ഭനുക രജപക്‌സ ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കും. 

ടോസ് നേടിയാല്‍ ബാറ്റിങ് തെരഞ്ഞെടുക്കുമായിരുന്നു എന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ പറഞ്ഞത്. ഇഷാന്‍ കിഷന്‍ ഏകദിനത്തില്‍ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിക്കും. ജന്മദിനത്തിലാണ് ഇഷന്‍ കിഷന്റെ അരങ്ങേറ്റം. 

പ്രതീക്ഷിച്ചിരുന്നത് പോലെ സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ പ്ലേയിങ് ഇലവനിലേക്ക് എത്തി. ചഹലും കുല്‍ദീപും ഒരുമിച്ച് പ്ലേയിങ് ഇലവനിലുണ്ട്. സൂര്യകുമാര്‍ യാദവിനൊപ്പം മനീഷ് പാണ്ഡേയും മധ്യനിര ബാറ്റിങ്ങിലേക്ക് എത്തി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ