കായികം

കന്നിമത്സരത്തില്‍ ഏകദിനത്തില്‍ 50 അടിച്ച് ഇഷാന്‍; ധവാനും അര്‍ധ സെഞ്ച്വുറി; ഇന്ത്യ വിജയത്തിലേക്ക്‌ 

സമകാലിക മലയാളം ഡെസ്ക്

കൊളംബോ:  ഇന്ത്യയ്ക്കായി ഏകദിനത്തില്‍ അരങ്ങേറ്റ മത്സരം കളിച്ച ഇഷാന്‍ കിഷന് അര്‍ധ സെഞ്ച്വുറി. 42 പന്തുകളില്‍ നിന്നാണ് ഇഷാന്‍59 റണ്‍സ് നേടിയത്. നേരത്തെ ഇന്ത്യയ്ക്കായുള്ള ട്വന്റി 20 അരങ്ങേറ്റത്തിലും ഇഷാന്‍ കിഷന്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു.

ശ്രീലങ്ക ഉയര്‍ത്തിയ 262 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 30 ഓവറില്‍ രണ്ട്
വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് എന്ന നിലയിലാണ്. ശിഖര്‍ ധവാനും അര്‍ധ സെഞ്ച്വുറി നേടി. മനീഷ് പാണ്ഡെയും ധവാനുമാണ് ക്രീസില്‍.നേരത്തെ, തുടക്കം മുതലേ തകര്‍ത്തടിച്ച പൃഥ്വി ഷായാണ് ഇന്ത്യന്‍ ബാറ്റിങ്ങിന് മിന്നുന്ന തുടക്കം സമ്മാനിച്ചത്. 24 പന്തുകള്‍ നേരിട്ട ഷാ ഒന്‍പതു ഫോറുകള്‍ സഹിതം 43 റണ്‍സെടുത്ത് പുറത്തായി.

മറുപടി ബാറ്റിങ് ആരംഭിച്ചതു മുതല്‍ തകര്‍ത്തടിക്കാനുള്ള മൂഡിലായിരുന്നു പൃഥ്വി ഷാ. ക്യാപ്റ്റന്‍ കൂടിയായ ഐപിഎഎല്ലിലെ ഓപ്പണിങ് പങ്കാളി ശിഖര്‍ ധവാനെ മറുവശത്ത് കാഴ്ചക്കാരനാക്കി മുന്നേറിയ ഷാ, ഓവറില്‍ ശരാശരി രണ്ടു ഫോറുകളെങ്കിലും ഉറപ്പുവരുത്തി. ആദ്യ ഓവറില്‍ ഇരട്ട ഫോറുകളുമായി തുടക്കമിട്ട ഷാ, മൂന്നാം ഓവറില്‍ മാത്രം ഒറ്റ ഫോറില്‍ ഒതുങ്ങി. ക്രീസില്‍നിന്ന ബാക്കി ഓവറുകളിലെല്ലാം കുറഞ്ഞത് രണ്ടു ഫോറുകള്‍ ഉറപ്പാക്കി. അപകടകാരിയായി മുന്നേറിയ ഷായെ ഒടുവില്‍ ആറാം ഓവറില്‍ സ്പിന്നുമായെത്തിയ ധനഞ്ജയ ഡിസില്‍വയാണ് വീഴ്ത്തിയത്. ആവിഷ്‌ക ഫെര്‍ണാണ്ടോ ക്യാച്ചെടുത്തു.

പൃഥ്വി 'ഷോ'യില്‍ പ്രചോദിതനായി ക്രീസിലെത്തിയ ഇഷാന്‍ കിഷന്‍ ആദ്യ പന്തു തന്നെ സിക്‌സര്‍ പറത്തിയാണ് വരവറിയിച്ചത്. തൊട്ടടുത്ത പന്ത് ഫോര്‍. പിന്നീട് കൃത്യമായ ഇടവേളകളില്‍ ബൗണ്ടറികള്‍ കണ്ടെത്തിയ കിഷന്‍ 33 പന്തില്‍ അരങ്ങേറ്റ മത്സരത്തിലെ അര്‍ധസെഞ്ചുറി കടന്നു. ട്വന്റി20യിലും അരങ്ങേറ്റത്തില്‍ ഇംഗ്ലണ്ടിനെതിരെ കിഷന്‍ അര്‍ധസെഞ്ചുറി നേടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍