കായികം

ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനം ഇന്ന്, പ്ലേയിങ് ഇലവനിലേക്ക് കണ്ണുവെച്ച് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. ആറ് വൈറ്റ്‌ബോള്‍ മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയില്‍ ശ്രീലങ്കന്‍ ടീമിനേക്കാള്‍ ശിഖര്‍ ധവാന്‍ നയിക്കുന്ന ഇന്ത്യന്‍ സംഘത്തിന് തന്നെയാണ് മുന്‍തൂക്കം. 

ജൂലൈ 13നാണ് പരമ്പരയിലെ ആദ്യ ഏകദിനം നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഇംഗ്ലണ്ടില്‍ നിന്ന് പരമ്പര കഴിഞ്ഞ് എത്തിയ ലങ്കന്‍ സംഘത്തില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ജൂലൈ 18ലേക്ക് മാറ്റിവെച്ചത്. കരാര്‍ സംബന്ധിച്ച തര്‍ക്കങ്ങളും, ടീം മാനേജ്‌മെന്റിലെ പ്രശ്‌നങ്ങളും നിലനില്‍ക്കെയാണ് ശ്രീലങ്ക ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. 

ഓള്‍റൗണ്ടര്‍ ദസുന്‍ ശനകയാണ് ശ്രീലങ്കയെ നയിക്കുന്നത്. വിമര്‍ശകരുടെ വായടപ്പിക്കുന്നതിനൊപ്പം തങ്ങളുടെ കഴിവ് പുറത്തെടുക്കാനുള്ള വേദിയുമാണ് ലങ്കന്‍ താരങ്ങള്‍ക്ക് ഇത്. ലങ്കന്‍ ടീമില്‍ വലിയ പ്രതീക്ഷ അര്‍പ്പിക്കപ്പെടുന്നില്ലാത്തതിനാല്‍ സമ്മര്‍ദമില്ലാതെ അവര്‍ക്ക് കളിക്കാനാവും. 

ഇന്ത്യയെ വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ നയിക്കുന്ന ഏറ്റവും പ്രായം കൂടിയ നായകനാവും ഇവിടെ ധവന്‍. 35ാം വയസിലാണ് ഇന്ത്യന്‍ ഏകദിന ടീമിനെ ധവാന്‍ നയിക്കുന്നത്.  രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തിന് കീഴിലാണ് ഇന്ത്യന്‍ സംഘം ഇറങ്ങുന്നത്. ലോകകപ്പ് സൂപ്പര്‍ ലീഗില്‍ പോയിന്റ് സ്വന്തമാക്കുക എന്നതും ഇരു ടീമുകള്‍ക്കും മുന്‍പിലുണ്ട്.  

ധവാനൊപ്പം ഓപ്പണിങ്ങില്‍ പൃഥ്വി ഷാ ഇറങ്ങും. മൂന്നാമത് സൂര്യകുമാര്‍ യാദവ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി സഞ്ജു സാംസണ്‍. മനീഷ് പാണ്ഡേക്ക് പ്ലേയിങ് ഇലവനില്‍ ഇടം ലഭിച്ചേക്കും. ക്രുനാലും ഹര്‍ദിക്കും ഇലവനില്‍ സ്ഥാനം ഉറപ്പിക്കുന്നു. കുല്‍ദീപ്, ചഹല്‍, ദീപക് ചഹര്‍, ഭുവി എന്നിവരാവും ബൗളിങ്ങില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്