കായികം

വേഗത്തില്‍ ഉയരത്തില്‍ കരുത്തോടെ, ഇനി ''ഒന്നിച്ചും'';നാലാമത് ഒന്നുകൂടി ഒളിംപിക് മുദ്രാവാക്യത്തില്‍ ചേര്‍ത്ത് ഐഒസി

സമകാലിക മലയാളം ഡെസ്ക്


ടോക്യോ: ഒളിംപിക്‌സ് മുദ്രാവാക്യം പരിഷ്‌കരിച്ച് രാജ്യാന്തര ഒളിംപിക് കമ്മറ്റി. വേഗത്തില്‍ ഉയരത്തില്‍ കരുത്തോടെ-''ഒരുമിച്ച്'' എന്നതാണ് ഒളിംപിക്‌സിന്റെ പുതിയ ആപ്തവാക്യം. 

ചൊവ്വാഴ്ച ടോക്യോയില്‍ ചേര്‍ന്ന ഐഒസി സെഷനിലാണ് ''ഒന്നിച്ച്''(together) എന്നത് കൂട്ടിച്ചേര്‍ത്ത് മാറ്റത്തിന് അംഗീകാരം നല്‍കിയത്. മൂന്ന് ലാറ്റിന്‍ വാക്കുകള്‍ ആണ് നേരത്തെ ഉപയോഗിച്ചിരുന്നത്. സൈറ്റസ്(വേഗത്തില്‍), ആല്‍റ്റിയസ്(ഉയരത്തില്‍), ഫോര്‍ടിയസ്(കരുത്തോടെ).

ഒന്നിച്ച് എന്ന വാക്ക് കൂടി കൂട്ടിച്ചേര്‍ക്കാനുള്ള നിര്‍ദേശം ഐഒസി പ്രസിഡന്റ് തോമസ് ബാക് ആണ് മുന്‍പോട്ട് വെച്ചത്. അത് എക്‌സിക്യൂട്ടീവ് ബോഡി അംഗീകരിച്ചു. കോവിഡ് മഹാമാരിയുടെ കാലത്തിലൂടെ കടന്ന് പോകുന്നത് ചൂണ്ടിയാണ് ഒരുമിച്ച് എന്ന വാക്ക് കൂടി ഒളിംപിക്‌സിന്റെ ആപ്തവാക്യമാവുന്നത്. 

ഒളിംപിക് ചാര്‍ട്ടറിലെ ഭേദഗതി ഐഒസി അംഗങ്ങള്‍ ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. നമ്മള്‍ ചെയ്യുന്ന എല്ലാത്തിന്റേയും ആധാരം ഒരുമയാണ്. ഒരുമ ലോകത്തെ കൂടുതല്‍ മികച്ചതാക്കാന്‍ നമ്മെ സഹായിക്കുന്നു. കാരണം നമുക്ക് കൂടുതല്‍ വേഗത്തിലും ഉയരത്തിലും കരുത്തോടേയും പോവാനാവുക നമ്മള്‍ ഒരുമിച്ച് നില്‍ക്കുമ്പോഴാണ്, ഐഒസി പ്രസിഡന്റ് പറഞ്ഞു. 

1894ലെ ഒളിംപിക് മൂവ്‌മെന്റോടെയാണ് ഒളിംപിക് സ്ലോഗോയുടെ ഉദയം. കോവിഡ് മഹാമാരിയെ തുടര്‍ന്ന് 2020ല്‍ നടക്കേണ്ടിയിരുന്ന ഒളിംപിക്‌സ് ഒരു വര്‍ഷം മാറ്റി വെക്കുകയായിരുന്നു. എന്നാല്‍ 2021ലേക്ക് എത്തിയിട്ടും കോവിഡ് ആശങ്കകള്‍ക്ക് നടുവിലാണ് ടോക്യോ ഒളിംപിക്‌സ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

കുളിര് തേടി മൂന്നാര്‍ പോയിട്ടും കാര്യമില്ല, ചുട്ടുപൊള്ളി ഹില്‍ സ്റ്റേഷന്‍; റെക്കോര്‍ഡ് ചൂട്

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു