കായികം

2015ന് ശേഷം ഭുവനേശ്വര്‍ കുമാറിന്റെ ആദ്യ നോബോള്‍, കാലിടറാതെ 3093 ഡെലിവറികള്‍ 

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഭുവനേശ്വര്‍ കുമാറില്‍ നിന്ന് വന്ന നോബോളിന് പിന്നിലെ കണക്കാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഏകദിനത്തില്‍ ഭുവിയുടെ ആ നോബോള്‍ എത്തിയത്. 

ശ്രീലങ്കന്‍ ഇന്നിങ്‌സിന്റെ അഞ്ചാം ഓവറിലായിരുന്നു ഭുവിയുടെ നോബോള്‍. 3093 ഡെലിവറികള്‍ക്ക് ശേഷമാണ് ഏകദിനത്തില്‍ ഭുവിയുടെ നോബോള്‍ വന്നത്. 2015 ഒക്ടോബറിലാണ് ഭുവി ഇതിന് മുന്‍പ് ഏകദിനത്തില്‍ നോബോള്‍ എറിഞ്ഞത്. 

ഇവിടെ ഭുവിയുടെ സ്ഥിരതയെ പ്രശംസിക്കുകയാണ് ആരാധകര്‍. ശ്രീലങ്കക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഭുവി മൂന്ന് വിക്കറ്റ് വീഴ്ത്തി. 10 ഓവറില്‍ 54 റണ്‍സ് വഴങ്ങിയാണ് ഭുവിയുടെ മൂന്ന് വിക്കറ്റ് നേട്ടം. എന്നാല്‍ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ഭുവി നിരാശപ്പെടുത്തി. 9 ഓവറില്‍ 63 റണ്‍സ് ഇവിടെ വഴങ്ങിയ ഭുവിക്ക് വിക്കറ്റ് വീഴ്ത്താനും കഴിഞ്ഞില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്