കായികം

2-0ന് പിന്നില്‍ നില്‍ക്കെ തകര്‍പ്പന്‍ തിരിച്ചുവരവ്, ശ്രീജേഷിന്റെ മിന്നും സേവുകള്‍; ഒടുവില്‍ 3-2ന് ജര്‍മനിയോട് കീഴടങ്ങി ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ഒളിംപിക്‌സിലെ സന്നാഹ മത്സരത്തില്‍ തകര്‍പ്പന്‍ തിരിച്ചു വരവ് നടത്തിയെങ്കിലും ജര്‍മനിയോട് തോറ്റ് ഇന്ത്യന്‍ ഹോക്കി ടീം. 2-0ന് പിന്നില്‍ നിന്നിടത്ത് നിന്ന് തിരിച്ചെത്തി ഇന്ത്യ 3-2ന് തോല്‍വി വഴങ്ങി. 

ദില്‍പ്രീത് സിങ്ങിന്റേയും മന്‍പ്രീത് സിങ്ങിന്റേയും ഗോളോടെയാണ് ഇന്ത്യ ശക്തമായി തിരിച്ചെത്തിയത്. മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷ് രണ്ട് തകര്‍പ്പന്‍ സേവുകള്‍ നടത്തിയെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല. 

ഹോക്കിയിലെ ഒളിംപിക്‌സ് സ്വര്‍ണത്തിനായുള്ള 41 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ ടീം ടോക്യയില്‍ ഇറങ്ങുന്നത്. എട്ട് സ്വര്‍ണം ഉള്‍പ്പെടെ ഒളിംപിക്‌സില്‍ ഹോക്കിയില്‍ 11 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയിട്ടുള്ളത്. 

ജൂലൈ 24നാണ് ഇന്ത്യന്‍ ഹോക്കി ടീമിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് എയിലാണ് ഇന്ത്യ. അര്‍ജന്റീന, ഓസ്‌ട്രേലിയ, ജപ്പാന്‍, ന്യൂസിലാന്‍ഡ്, സ്‌പെയ്ന്‍ എന്നിവരാണ് ഇന്ത്യക്കൊപ്പം ഗ്രൂപ്പ് എയിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളെ

ഡെങ്കിപ്പനി വ്യാപന സാധ്യത, വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണം: വീണാ ജോര്‍ജ്

തൃക്കാരിയൂര്‍ ശിവനാരായണന്‍ ചെരിഞ്ഞു

ആരാണ് ഇടവേള ആഗ്രഹിക്കാത്തത്?; മുഖ്യമന്ത്രി പോയത് സ്വന്തം ചെലവിലെന്ന് എംവി ഗോവിന്ദന്‍