കായികം

ക്രിസ്റ്റ്യാനോയും മെസിയും നേര്‍ക്കു നേര്‍ വരുന്നു, ഓഗസ്റ്റ് എട്ടിന് ബാഴ്‌സ-യുവന്റ്‌സ് പോര്

സമകാലിക മലയാളം ഡെസ്ക്

ന്യൂകാമ്പ്‌: സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് ക്രിസ്റ്റ്യാനോ-മെസി പോര് ആരാധകരുടെ മുന്‍പിലേക്ക് എത്താന്‍ സാധ്യത. പ്രീസിസണില്‍ യുവന്റ്‌സുമായുള്ള മത്സരം ബാഴ്‌സ പ്രഖ്യാപിച്ചതോടെയാണ് ഇത്. 

ജോണ്‍ ഗാംപെര്‍ ട്രോഫി പ്രദര്‍ശന മത്സരത്തിലാണ് ബാഴ്‌സ-യുവന്റ്‌സ് ഏറ്റുമുട്ടല്‍. ഇരു ക്ലബുകളുടേയും വനിതാ ടീമും പരസ്പരം ഏറ്റുമുട്ടും. ന്യൂകാമ്പില്‍ 20 ശതമാനം കാണികളെ പ്രവേശിപ്പിക്കും എന്നാണ് റിപ്പോര്‍ട്ട്. 

ബാഴ്‌സയുമായി ധാരണയിലെത്തിയിരിക്കുന്ന പുതിയ കരാറില്‍ മെസി ഒപ്പിട്ടാലാവും പ്രീസീസണ്‍ മത്സരങ്ങളില്‍ കളിക്കാനാവുക. 1966 മുതല്‍ ഓരോ സീസണ്‍ ആരംഭിക്കുമ്പോഴും മറ്റൊരു ക്ലബിനെ ന്യൂകാമ്പിലേക്ക് ക്ഷണിച്ച് ജോണ്‍ ഗാംപര്‍ ട്രോഫി ബാഴ്‌സ സംഘടിപ്പിക്കാറുണ്ട്. 

2005ല്‍ ഇതുപോലൊരു പ്രദര്‍ശന മത്സരത്തില്‍ മെസി യുവന്റ്‌സിനെ നേരിട്ടിരുന്നു. എന്നാല്‍ പെനാല്‍റ്റിയില്‍ യുവന്റ്‌സിനോട് ബാഴ്‌സ അവിടെ തോല്‍വി നേരിട്ടു. ഗാംപര്‍ ട്രോഫിയില്‍ കഴിഞ്ഞ എട്ട് വര്‍ഷവും ബാഴ്‌സ ജയം പിടിച്ചിരുന്നു. 2012ലാണ് അവസാനം തോറ്റത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി