കായികം

മൂന്നാം ഒളിംപിക്‌സിലും മെഡല്‍ ഇല്ലാതെ വികാസ് കൃഷന്‍; ആദ്യ റൗണ്ടില്‍ പുറത്ത് 

സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ഇടിക്കൂട്ടിലെ ഇന്ത്യയുടെ ഏറ്റവും പരിചയസമ്പത്തുള്ള താരം വികാസ് കൃഷന്‍ ടോക്യോ ഒളിംപിക്‌സിലെ 69 കിലോ വിഭാഗത്തില്‍  ആദ്യ റൗണ്ടില്‍ പുറത്ത്. ജപ്പാന്റെ മെന്‍സ ഒകാസവയോട് തോറ്റാണ് വികാസ് പുറത്തായത്. 

തന്റെ മൂന്നാം ഒളിംപിക്‌സിന് എത്തിയ വികാസ് ഇക്കുറി മെഡല്‍ പ്രതീക്ഷ മുന്‍പില്‍ വെച്ചെങ്കിലും നിരാശപ്പെടുത്തി. 5-0 മാര്‍ജിനിലാണ് വികാസിന്റെ തോല്‍വി. ഓപ്പണിങ് റൗണ്ട് മുതല്‍ ബാക്ക്വൂട്ടിലായിരുന്നു വികാസ്. 

വിജീന്ദര്‍ സിങ്ങിന് ശേഷം ഒളിംപിക്‌സിലേക്ക് മൂന്ന് വട്ടം യോഗ്യത നേടുന്ന താരമായിരുന്നു വികാസ്. നിന്റെ മൂല്യം കല്‍പ്പിക്കുന്നത് റാങ്ക് ലിസ്റ്റ് അല്ല. എല്ലായ്‌പ്പോഴും നിന്നെ ഓര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു, ടോക്യോ ഒളിംപിക്‌സില്‍ പുറത്തായതിന് ശേഷം വികാസ് കൃഷനോട് അഭിനവ് ബിന്ദ്ര പറയുന്നത് ഇങ്ങനെ...   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ദിന്‍ഡോരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി; ഇന്ത്യാസഖ്യത്തിന് പിന്തുണ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍