കായികം

അവസാന ഓവറിലെ വൈഡ്, ലങ്കയ്ക്ക് അനുകൂലമായ തീരുമാനത്തില്‍ അമ്പയര്‍ക്കെതിരെ പ്രതിഷേധം 

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: അരങ്ങേറ്റ ടി20യില്‍ തന്നെ അവസാന ഓവര്‍ എറിയുക എന്ന ഉത്തരവാദിത്വമാണ് പേസര്‍ ചേതന്‍ സക്കറിയയുടെ ചുമലിലേക്ക് എത്തിയത്. അവസാന ഓവറില്‍ 9 റണ്‍സ് പ്രതിരോധിക്കാന്‍ ചേതന്‍ സക്കറിയക്ക് കഴിഞ്ഞില്ല. ഇവിടെ ചേതന്‍ സക്കറിയയുടെ ഡെലിവറിയില്‍ അമ്പയര്‍ വൈഡ് വിളിച്ചതാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. 

അവസാന ഓവറിലെ ചേതന്‍ സക്കറിയയുടെ രണ്ടാമത്തെ ഡെലിവറിയിലാണ് അമ്പയര്‍ വൈഡ് വിളിച്ചത്. ഇതില്‍ വൈഡിനൊപ്പം ശ്രീലങ്ക ഒരു സിംഗിള്‍ നേടുകയും ചെയ്തു. എന്നാല്‍ ഈ ഡെലിവറി വൈഡ് ആയിരുന്നില്ലെന്ന പ്രതികരണമാണ് ശക്തമാവുന്നത്. 

ഇവിടെ വൈഡ് വിളിച്ച അമ്പയറുടെ നടപടി ചോദ്യം ചെയ്ത് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ അമ്പയറുമായി സംസാരിച്ചു. എന്നാല്‍ തീരുമാനം മാറ്റാന്‍ അമ്പയര്‍ തയ്യാറായില്ല. നിര്‍ണായക നിമിഷം ഇവിടെ ശ്രീലങ്കയ്ക്ക് അനുകൂലമായി അമ്പയറുടെ വിധി വന്നതിനെ ചോദ്യം ചെയ്യുകയാണ് ആരാധകര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബെംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ