കായികം

ദീപിക കുമാരി ക്വാര്‍ട്ടര്‍ ഫൈനലില്‍; ഷൂട്ട് ഓഫില്‍ റഷ്യന്‍ താരത്തെ വീഴ്ത്തി; ഷൂട്ടിങ്ങില്‍ മനു ഭക്കര്‍ പുറത്ത്‌

സമകാലിക മലയാളം ഡെസ്ക്

ടോക്യോ: അമ്പെയ്ത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി ക്വാര്‍ട്ടര്‍ ഫൈനലില്‍. റഷ്യയുടെ സീനിയ പെറോവയെ തോല്‍പ്പിച്ചാണ് ദീപിക മെഡല്‍ പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്. 

അതേ സമയം ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് വീണ്ടും നിരാശ. മെഡല്‍ പ്രതീക്ഷയായിരുന്ന മനു ഭക്കര്‍ വനിതകളുടെ 25 മീറ്റര്‍ പിസ്റ്റളില്‍ പുറത്തായി. ഒരു പോയിന്റ് വ്യത്യാസത്തിലാണ് മനു ഭക്കറിന് ഫൈനല്‍ നഷ്ടമായത്. 

6-5 എന്ന സ്‌കോറിനാണ ദീപിക ജയിച്ചു കയറിയത്. ഷൂട്ട് ഓഫിലാണ് റഷ്യന്‍ താരത്തെ ദീപിക വീഴ്ത്തിയത്. ആദ്യ സെറ്റില്‍ 28-25ന് ദീപിക ജയിച്ചു. എന്നാല്‍ രണ്ടാം സെറ്റ് 26-27ന് റഷ്യന്‍ താരം സ്വന്തമാക്കി. മൂന്നാം സെറ്റ് 28-27ന് ജയിച്ച് ദീപിക തിരികെ കയറി. എന്നാല്‍ നാലാം സെറ്റ് 26-26ന് സമനില പാലിച്ചു. 

അഞ്ചാം സെറ്റ് റഷ്യന്‍ താരം നേടിയതോടെയാണ് ഷൂട്ട്ഓഫിലേക്ക് നീണ്ടത്. ഇവിടെ ദീപിക 10-8ന് ജയിച്ചു. ഇന്ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ സൗത്ത് കൊറിയയുടെ ആന്‍ സാന്‍ ആണ് ദീപികയുടെ എതിരാളി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി