കായികം

തകര്‍പ്പന്‍ ജയവുമായി ഇന്ത്യ; പുരുഷ ഹോക്കിയില്‍ രണ്ടാം സ്ഥാനവുമായി ക്വാര്‍ട്ടറിലേക്ക്; ജപ്പാനെ തകര്‍ത്തത് 5-3ന്

സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ഒളിംപിക്‌സ് പുരുഷ വിഭാഗം ഹോക്കിയില്‍ ആതിഥേയരായ ജപ്പാനെ തകര്‍ത്ത് ഇന്ത്യ. ജയത്തോടെ രണ്ടാം സ്ഥാനക്കാരായി ഒളിംപിക്‌സ് ക്വാര്‍ട്ടറിലേക്ക്. മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ജയത്തോടെ ഇന്ത്യ രണ്ടാം സ്ഥാനക്കാരായപ്പോള്‍ ഗ്രൂപ്പ് എയിലെ ജേതാക്കളായി ഒന്നാം സ്ഥാനത്തോടെ ഓസ്‌ട്രേലിയയാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. 

കളിയുടെ ഒന്നാം ക്വാര്‍ട്ടറില്‍ തന്നെ ഇന്ത്യ രണ്ട് ഗോള്‍ നേടി പിടിമുറുക്കി. ആദ്യ ക്വാര്‍ട്ടറില്‍ ജപ്പാന്‍ ഒരു ഗോള്‍ തിരിച്ചടിക്കുകയും ചെയ്തു. കളി തുടങ്ങി 13ാം മിനിറ്റിലാണ് ഇന്ത്യ ലീഡ് നേടുന്നത്. പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് ഹര്‍മന്‍പ്രീത് സിങാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. ഒളിംപിക്‌സില്‍ താരം നേടുന്ന നാലാം ഗോളാണ് ഇത്. 17ാം മിനിറ്റില്‍ ഗുര്‍ജന്ത് സിങിലൂടെ ഇന്ത്യ രണ്ടാം ഗോളും നേടി. രണ്ട് മിനിറ്റിനുള്ളില്‍ ജപ്പാന്‍ ഒരു ഗോള്‍ മടക്കി. 

രണ്ടാം ക്വാര്‍ട്ടര്‍ തുടങ്ങി 33ാം മിനിറ്റില്‍ ജപ്പാന്‍ സമനില ഗോള്‍ സ്വന്തമാക്കി. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യ മൂന്നാം ഗോള്‍ നേടി ലീഡ് തിരിച്ചു പിടിച്ചു. ഫീല്‍ഡ് ഗോളിലൂടെ ഷംസെര്‍ സിങാണ് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്. 51ാം മിനിറ്റില്‍ നീലകണ്ഠ ശര്‍മയിലൂടെ ഇന്ത്യ നാലാം ഗോളും നേടി ലീഡ് ഉയര്‍ത്തി. 57ാം മിനിറ്റില്‍ ഗുര്‍ജന്ത് തന്റെ രണ്ടാം ഗോളിലൂടെ ഇന്ത്യയുടെ സ്‌കോര്‍ അഞ്ചില്‍ എത്തിച്ചു. കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ജപ്പാന്‍ ഒരു ഗോള്‍ കൂടി നേടി ആശ്വാസം കൊണ്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്