കായികം

ജീവന്‍ നിലനിര്‍ത്തി വനിതാ ടീം, അവസാന മിനിറ്റില്‍ വിജയ ഗോള്‍; അയര്‍ലാന്‍ഡിനെതിരെ ത്രില്ലിങ് ജയം

സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ഒളിംപിക്‌സ് ഹോക്കിയില്‍ ക്വാര്‍ട്ടര്‍ സാധ്യതകള്‍ക്ക് ജീവന്‍ നല്‍കി ഇന്ത്യന്‍ വനിതാ ടീം. അയര്‍ലാന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ തോല്‍പ്പിച്ചു. തുടരെ മൂന്ന് തോല്‍വികള്‍ വഴങ്ങിയതിന് ശേഷമാണ് ഇന്ത്യയുടെ ജയം. 

ശനിയാഴ്ച സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യന്‍ വനിതകളുടെ അവസാന മത്സരം. ഇതിലും ജയം പിടിക്കാനായല്‍ മറ്റ് ടീമുകളുടെ മത്സര ഫലം ആശ്രയിച്ചിരിക്കും ഇന്ത്യയുടെ ക്വാര്‍ട്ടര്‍ പ്രവേശനം. 

അയര്‍ലാന്‍ഡിനെതിരെ മത്സരം അവസാനിക്കാന്‍ മൂന്ന് മിനിറ്റ് മാത്രമുള്ളപ്പോഴാണ് ഇന്ത്യയുടെ വിജയ ഗോള്‍ എത്തിയത്. നവ്‌നീത് കൗറില്‍ നിന്നാണ് വിജയ ഗോള്‍ വന്നത്. അയര്‍ലാന്‍ഡിനെതിരെ ഇന്ത്യ ആധിപത്യം പുലര്‍ത്തി കളിച്ചെങ്കിലും ഗോള്‍ മാത്രം അകന്ന് നിന്നു. 

14 പെനാല്‍റ്റി കോര്‍ണറുകളാണ് ഇന്ത്യക്ക് മത്സരത്തില്‍ ലഭിച്ചത്. എന്നാല്‍ ജയം നേടിയത് ഫീല്‍ഡ് ഗോളിലൂടേയും. ആദ്യ കളിയില്‍ നെതര്‍ലാന്‍ഡ്‌സിനോട് 5-1നാണ് ഇന്ത്യന്‍ വനിതകള്‍ തോറ്റത്. പിന്നാലെ ജര്‍മനിയോട് 2-0നും ബ്രിട്ടനോട് 4-1നും തോറ്റു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു