കായികം

ലോങ് ജംപിലും നിരാശ തന്നെ ബാക്കി; മലയാളി താരം ശ്രീശങ്കർ ഫൈനൽ കാണാതെ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ഒളിംപിക്സിൽ ഇന്ത്യയുടെ നിരാശകൾ തുടരുന്നു. ബാഡ്മിന്റണിൽ പിവി സിന്ധു സെമിയിലും ബോക്സിങിൽ പൂജ റാണി ക്വാർട്ടറിൽ തോൽവി വഴങ്ങിയതിന് പിന്നാലെ പുരുഷ ലോങ് ജംപിലും ഇന്ത്യക്ക് നിരാശ. ഈയിനത്തിൽ ഇന്ത്യക്കായി മത്സരിക്കാനിറങ്ങിയ മലയാളി താരം എം ശ്രീശങ്കർ ഫൈനൽ യോ​ഗ്യത നേടാതെ പുറത്തായി. 

15 പേർ മത്സരിച്ച യോഗ്യതാ റൗണ്ട് ബിയിൽ ശ്രീശങ്കർ 13ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മൂന്ന് ശ്രമങ്ങളും അവസാനിച്ചപ്പോൾ ശ്രീശങ്കറിന്റെ മികച്ച പ്രകടനം 7.69 മീറ്റർ. തന്റെ ഏറ്റവും മികച്ച പ്രകടനമായ 8.26 മീറ്ററിന്റെ അടുത്തെത്താൻ പോലും മലയാളി താരത്തിന് കഴിഞ്ഞില്ല.

ആദ്യ ശ്രമത്തിൽ 7.69 മീറ്റർ താണ്ടി ശ്രീശങ്കർ, രണ്ടാം ശ്രമത്തിൽ 7.51 മീറ്ററാണ് പിന്നിട്ടത്. ഫൈനലിലേക്ക് യോ​ഗ്യത നേടാൻ 8.15 മീറ്റർ ദൂരം താണ്ടണം. എന്നാൽ മൂന്നാം ശ്രമത്തിൽ 7.43 മീറ്റർ ദൂരമാണ് മലയാളി താരം പിന്നിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി