കായികം

'എന്റെ നിറം അവര്‍ക്ക് പ്രശ്‌നമായിരുന്നു'; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ വംശിയതയെ കുറിച്ച് ഉസ്മാന്‍ ഖവാജ

സമകാലിക മലയാളം ഡെസ്ക്


സിഡ്‌നി: ഓസ്‌ട്രേലിയയില്‍ വംശിയ അധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന് ഓസീസ് ബാറ്റ്‌സ്മാന്‍ ഉസ്മാന്‍ ഖവാജ. നിറം ഇതായതിനാല്‍ തനിക്ക് ഒരിക്കലും ഓസ്‌ട്രേലിയന്‍ ടീമില്‍ കളിക്കാന്‍ സാധിക്കില്ലെന്ന് പലരും വിധിയെഴുതിയിരുന്നതായി ഖവാജ. 

നിറം ഇതായതിനാല്‍ കുട്ടിക്കാലത്ത് ഞാന്‍ ഒരിക്കലും ഓസ്‌ട്രേലിയക്ക് വേണ്ടി കളിക്കില്ല എന്നാണ് തന്നോട് എല്ലാവരും പറഞ്ഞിരുന്നതെന്ന് ഖവാജ പറയുന്നു. ഞാന്‍ ടീമിന് ഇണങ്ങുന്നതല്ലെന്ന് പറഞ്ഞു. എന്നെ അവര്‍ സെലക്ട് ചെയ്യില്ലെന്ന് പറഞ്ഞു. അതായിരുന്നു ആളുകളുടെ ചിന്താഗതി. എന്നാല്‍ ഇപ്പോഴത് മാറാന്‍ തുടങ്ങിയിരിക്കുന്നു. ഇസ്ലാമാബാദിലാണ് ഖവാജ ജനിച്ചത്. എന്നാല്‍ താരത്തിന് അഞ്ച് വയസുള്ളപ്പോള്‍ കുടുംബം ഓസ്‌ട്രേലിയയിലേക്ക് കുടിയേറി. 

ക്രിക്കറ്റിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാന്‍ എനിക്കായപ്പോള്‍ എന്റെ ഉപഭൂഖണ്ഡത്ത് നിന്ന് വരുന്നവര്‍ എന്റെ പക്കല്‍ വന്ന് പറഞ്ഞു അവര്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന്. ഓസ്‌ട്രേലിയന്‍ ടീമില്‍ ഒരു ഭാഗമായത് പോലെ തോന്നുന്നു എന്നാണ് അവര്‍ പറഞ്ഞത്. അതിലൂടെ അവര്‍ ഓസ്‌ട്രേലിയന്‍ ടീമിനെ പിന്തുണയ്ക്കുന്നതായും പറഞ്ഞു. ഞങ്ങള്‍ നേരത്തെ അങ്ങനെ ചെയ്തിരുന്നില്ലെന്നും ഇനി മുതല്‍ പിന്തുണയ്ക്കുമെന്നും അവര്‍ പറഞ്ഞു, ഖവാജ പറയുന്നു. 

പാകിസ്ഥാനില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് എത്തിയ സമയം ഞാനും ഓസീസ് ടീമിനെ പിന്തുണച്ചിരുന്നില്ല. ഓസീസ് ടീമിനെ ഇഷ്ടപ്പെടാന്‍ എനിക്കും സമയം വേണ്ടിവന്നു. എന്റെ പശ്ചാത്തലത്തിന് പ്രാധാന്യമുണ്ടെന്ന് ഞാനിപ്പോള്‍ മനസിലാക്കുന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി 44 ടെസ്റ്റുകള്‍ കളിച്ച താരമാണ് ഖവാജ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്