കായികം

മെസിയുടെ പെനാല്‍റ്റി ഗോളിന് സാഞ്ചസിന്റെ മറുപടി; അര്‍ജന്റീനയെ സമനിലയില്‍ കുരുക്കി ചിലി 

സമകാലിക മലയാളം ഡെസ്ക്

സാന്റിയാഗോ: അര്‍ജന്റീനയെ സമനിലയില്‍ പൂട്ടി ചിലി. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പെനാല്‍റ്റി ഗോളിലൂടെ അര്‍ജന്റീനയെ മെസി മുന്‍പിലെത്തിച്ചെങ്കിലും ആദ്യ പകുതിയില്‍ തന്നെ മിനിറ്റുകള്‍ പിന്നിടുന്നതിന് മുന്‍പ് സാഞ്ചസിന്റെ ഗോളിലൂടെ ചിലി സമനില പിടിച്ചു. 

23ാം മിനിറ്റില്‍ ലൗട്ടരോ മാര്‍ട്ടിനെസിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റിയാണ് മെസി പിഴവുകളില്ലാതെ വലയിലെത്തിച്ചത്. ഏയ്ഞ്ചല്‍ ഡി മരിയയുടെ പാസിലേക്ക് ലൗട്ടാരോ എത്തിയപ്പോഴായിരുന്നു പെനാല്‍റ്റി ഏരിയയിലെ ഫൗള്‍. വാറിലൂടെയാണ് അര്‍ജന്റീനയ്ക്ക് പെനാല്‍റ്റി ഇവിടെ ലഭിച്ചത്. 

ഗാരി മെഡലെടുത്ത ഫ്രീകിക്കില്‍ നിന്നാണ് സാഞ്ചസ് ഗോള്‍ വല കുലുക്കിയത്. ഇതിഹാസ താരം മറഡോണയ്ക്ക് ആദരവര്‍പ്പിച്ച് കുപ്പായത്തില്‍ അദ്ദേഹത്തിന്റെ ചിത്രവുമായാണ് മെസിയും സംഘവും കളിക്കാനിറങ്ങിയത്. 

സമനില വഴങ്ങിയതോടെ ലാറ്റിനമേരിക്കന്‍ മേഖലാ യോഗ്യതാ റൗണ്ടില്‍ ബ്രസീലിനെ മറികടന്ന് ഒന്നാമത് എത്താന്‍ അര്‍ജന്റീനയ്ക്ക് കഴിഞ്ഞില്ല. അഞ്ച് കളിയില്‍ അഞ്ചിലും ജയിച്ചാണ് ബ്രസീല്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് നിര്‍ത്തുന്നത്. അര്‍ജന്റീനയ്ക്ക് അഞ്ച് കളിയില്‍ നിന്നുള്ളത് 11 പോയിന്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി