കായികം

പാകിസ്ഥാന്റെ ബിഗ് ഹിറ്ററാവാന്‍ മൊയിന്‍ ഖാന്റെ മകന്‍; വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ അസം ഖാന്‍ ടി20 ടീമില്‍ 

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടി20 ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍. പാകിസ്ഥാന്‍ മുന്‍ നായകന്‍ മൊയിന്‍ ഖാന്റെ മകന്‍ അസം ഖാന്‍ ടീമില്‍ ഇടംപിടിച്ചു.

അസമിന്റെ ദേശിയ ടീമിലേക്കുള്ള പ്രവേശനം അപ്രതീക്ഷിതമായിരുന്നു. ഒരു ഫസ്റ്റ് ക്ലാസ് മത്സരവും 36 ടി20 മത്സരവുമാണ് 22കാരനായ അസം ഇതുവരെ കളിച്ചത്. എന്നാല്‍ കൂറ്റന്‍ ഷോട്ടുകള്‍ പറത്തുന്നതിലെ മികവ് അസമിനെ പാകിസ്ഥാന്റെ ടി20 ടീമിലേക്ക് എത്തിക്കുന്നു. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലും ലങ്കന്‍ പ്രീമിയര്‍ ലീഗിലും കളിക്കുന്ന താരമാണ് അസം.

ഇമാദ് വാസിമിനെ പാകിസ്ഥാന്‍ ടി20 ടീമിലേക്ക് തിരികെ വിളിച്ചിട്ടുണ്ട്. മൂന്ന് ടി20കളാണ് പാകിസ്ഥാന്‍ ഇംഗ്ലണ്ടിന് എതിരെ കളിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിന് എതിരെ അഞ്ച് ടി20യും. ഹാരിസ് സൊഹെയ്ല്‍ ഏകദിന ടീമിലും ഇടംപിടിച്ചു. 

വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിക്കുന്ന രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലേക്ക് പേസ് ബൗളര്‍മാരായ മുഹമ്മദ് അബ്ബാസിനും നസീം ഷായ്ക്കും വിളിയെത്തി. സിംബാബ്വെക്കെതിരായ ടെസ്റ്റില്‍ ഇരുവരേയും പുറത്തിരുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും